Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് ഷമി തട്ടിപ്പുകാരന്‍; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ!! വളരെ സന്തോഷമെന്ന് ഷമിയുടെ പ്രതികരണം

മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് ഭാര്യ ഹസിന്‍ ജഹാന്‍. ബന്ധം വേര്‍പ്പെടുത്തിയില്ലെങ്കിലും ഇരുവരുടെയും ദാമ്പത്യ ജീവിതം തുലാസിലാണ്. ഒരുമിച്ച് ജീവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹസിന്‍ മാസങ്ങള്‍ക്ക് മുമ്പ് രംഗത്തുവന്നതോടെയാണ് ഇരുവരുടെയും ജീവിതം മാധ്യമങ്ങളില്‍ നിറഞ്ഞത്. ഷമി വഴിവിട്ട ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും പാകിസ്താനിലെ മോഡലുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസിന്‍. രേഖകള്‍ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ഹസിന്‍ രംഗത്തുവന്നിട്ടുള്ളത്. വിവരങ്ങള്‍ ഇങ്ങനെ....

ഷമി തട്ടിപ്പുകാരന്‍

ഷമി തട്ടിപ്പുകാരന്‍

ഷമി തട്ടിപ്പുകാരനാണെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. വ്യത്യസ്ത വയസുകള്‍ രേഖകളില്‍ കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വിവിധ ഔദ്യോഗിക രേഖകളുടെ പകര്‍പ്പും ഹസിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഓരോ രേഖയിലും ഷമിക്ക് ഓരോ വയസാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

രേഖകളിലെ വിവരങ്ങള്‍

രേഖകളിലെ വിവരങ്ങള്‍

വിദ്യാഭ്യാസ രേഖയില്‍ ഷമിയുടെ ജനനം 1984 ജനുവരി ഒന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ മറ്റൊരു രേഖയില്‍ 1990ലാണ് ജനിച്ചതെന്ന് പറയുന്നു. ഡ്രൈവിങ് ലൈസന്‍സില്‍ 1982 ആണ് ജനിച്ച വര്‍ഷം. തിരിച്ചറിയല്‍ കാര്‍ഡില്‍ 2001 ജനുവരിയില്‍ 21 വയസ് തികഞ്ഞുവെന്ന് പറയുന്നു.

 രക്ഷപ്പെടാന്‍ കാരണം

രക്ഷപ്പെടാന്‍ കാരണം

വയസുകള്‍ വ്യത്യസ്തമായി പറയുന്ന രേഖകളെല്ലാം ഹസിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷമി ഒരു തട്ടിപ്പുകാരനാണെന്നും ഹസിന്‍ ആരോപിക്കുന്നു. താരമായത് കൊണ്ടാണ് എല്ലാവരുടെയും പിന്തുണ ലഭിക്കുന്നത്. താരമായാല്‍ പിന്നെ എന്തുമാകാമെന്നും ഹസിന്‍ പരിഹസിക്കുന്നു.

ഷമിയുടെ ഭാവിയില്‍ തകര്‍ക്കാന്‍

ഷമിയുടെ ഭാവിയില്‍ തകര്‍ക്കാന്‍

നിലവില്‍ ഷമിയുമായി പിണങ്ങി സ്വന്തം നാടായ കൊല്‍ക്കത്തയിലേക്ക് പോയ ഹസിന്‍ ഇപ്പോള്‍ മുംബൈലാണ് താമസം. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം മുതല്‍ ബലാല്‍സംഗവും ക്രിക്കറ്റ് ഒത്തുകളി ആരോപണം വരെ ഉന്നയിച്ചിരുന്നു ഹസിന്‍ ജഹാന്‍. ഷമിയുടെ ക്രിക്കറ്റ് ഭാവി തകരുമെന്ന് ഭയപ്പെട്ട ആരോപണങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 മോഡലിങ് രംഗം

മോഡലിങ് രംഗം

അടുത്തിടെ ഹസിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മോഡല്‍ വേഷത്തില്‍ അവരുടെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന തന്റെ പഴയ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഹസിന്‍. അഭിനയരംഗത്തേക്കും അവര്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞെട്ടിക്കുന്ന ആരോപണങ്ങള്‍

ഞെട്ടിക്കുന്ന ആരോപണങ്ങള്‍

എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ ആദ്യം ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് ഇതിന്റെ തെളിവുകള്‍ ഫേസ്ബുക്കില്‍ അവര്‍ പുറത്തുവിടുകയും ചെയ്തു. ഷമിയും ചില യുവതികളും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്ന് സൂചിപ്പിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടത്.

സഹോദരന്‍ പീഡിപ്പിച്ചു

സഹോദരന്‍ പീഡിപ്പിച്ചു

ഷമിയുടെ മാതാവും സഹോദരനും തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു ഹസിന്റെ മറ്റൊരു ആരോപണം. മാതാവ് രോഗബാധിതയായി കിടക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചു. കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതി നല്‍കി. കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

 ഷമിക്ക് വേണ്ടി ഒഴിവാക്കിയ വഴി

ഷമിക്ക് വേണ്ടി ഒഴിവാക്കിയ വഴി

അമിതമായ അളവില്‍ ഉറക്കുഗുളിക നല്‍കി കൊലപ്പെടുത്താനും ശ്രമിച്ചിരുന്നുവത്രെ. ഇപ്പോള്‍ താന്‍ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. മോഡലിങ് രംഗത്തേക്ക് അവര്‍ വീണ്ടും പ്രവേശിച്ചിരിക്കുകയാണ്. മുഹമ്മദ് ഷമിക്കു വേണ്ടി ഒഴിവാക്കിയ തന്റെ വഴി താന്‍ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് ഹസിന്‍ ജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 മുംബൈയില്‍ താമസം

മുംബൈയില്‍ താമസം

കൊല്‍ക്കത്തിയില്‍ നിന്ന് ഇപ്പോള്‍ തട്ടകം മുംബൈയിലേക്ക് മാറ്റിയിരിക്കുകയാണ് ഹസിന്‍. പഴയ സുഹൃത്തുകളെ വീണ്ടും ലഭിച്ചുവെന്നും ഇനി ഈ വഴി തന്നെ മുന്നോട്ട് പോകുമെന്നും ഹസിന്‍ പറയുന്നു. മോഡല്‍ ആയുള്ള ഹസിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരിക്കുന്നത്. അഭിനയരംഗത്തേക്ക് കടക്കുന്നുവെന്നും വാര്‍ത്തയുണ്ട്.

ചില ഓഫറുകള്‍

ചില ഓഫറുകള്‍

സിനിമാ രംഗത്ത് നിന്ന് ചില ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. തനിക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം 10 ലക്ഷം രൂപ നല്‍കണമെന്ന് ഷമിയോട് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ഷമിക്ക് പുറമെ കുടുംബത്തിലെ നാലു പേരെയും പ്രതി ചേര്‍ത്താണ് കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

Recommended Video

cmsvideo
    ഷമിയെ കുറിച്ച് ഹസ്സിന്റെ മകൾ പറഞ്ഞതിങ്ങനെ | Oneindia Malayalam
     ആരോപണങ്ങള്‍ തള്ളുന്നു

    ആരോപണങ്ങള്‍ തള്ളുന്നു

    ഹസിന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഷമി തള്ളുന്നു. ഇപ്പോള്‍ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിലാണ്. ക്രിക്കറ്റിനെ മാത്രമാണ് സ്‌നേഹിക്കുന്നതെന്നും മറ്റു ആരോപണങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും വളരെ സന്തോഷമുണ്ടെന്നും ഷമി പ്രതികരിച്ചു. ഹസിന്‍ ഉന്നയിച്ച പല ആരോപണങ്ങളും വ്യാജമാണെന്ന നിലപാടിലാണ് പോലീസ്. ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗവും ഇതേ നിലപാടിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+