കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രിയും

Google Oneindia Malayalam News

ഹൈദരാബാദ്: ഹിന്ദു സ്ത്രീകള്‍ നാല് പ്രസവിക്കണമെന്ന് ബി ജെ പി എം സാക്ഷി മഹാരാജ് പറയുന്നു. അല്ല 10 പ്രസവിക്കണമെന്ന് ശങ്കാരാചാര്യ വസുദേവാനന്ദ് പറയുന്നു. ജനസംഖ്യ പരിധിവിട്ട് കൂടുമ്പോള്‍ ഇനിയും കുട്ടികളുടെ എണ്ണം കൂട്ടണോ എന്നതാണ് ചോദ്യം. എന്തായാലും കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവാദത്തിലേക്ക് തന്റെ ഒരു പൊടി സംഭാവന നല്‍കിയിരിക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.

ഒന്നും രണ്ടും കുട്ടികളില്‍ നിര്‍ത്തരുത് കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണം എന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. ജനുവരി 18 ന് 18 കിലോമീറ്റര്‍ പദയാത്ര നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. വെളിവെണ്ണുവില്‍ നിന്നും കൊവ്വൂരിലെ ബ്രഹ്മനഗുഡം വരെയയായിരുന്നു പദയാത്ര. സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം കൂടുന്നതില്‍ മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്.

chandrababu-naidu

കൂടുതല്‍ കുട്ടികളെ ഉണ്ടാക്കിയാല്‍ സംസ്ഥാനം എപ്പോഴും ചെറുപ്പമായി നില്‍ക്കും എന്നാണ് നായിഡുവിന്റെ വിചിത്രമായ വാദം. ഇവര്‍ക്കെല്ലാം വയസ്സാകുമ്പോള്‍ സംസ്ഥാനത്തിന്റെ സ്ഥിതി എന്താകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. 1995 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ ചെറിയ കുടുംബങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്ന ആളാണ് ചന്ദ്രബാബു നായിഡു എന്നതാണ് ഇതിലെ രസകരമായ കാര്യം.

ആന്ധ്രപ്രദേശിലെ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം. തനിക്ക് ഒരു കുട്ടി മാത്രമേയുള്ളു. എന്നാല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന് നിങ്ങളോട് ഉപദേശിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
The chief minister of Andhra Pradesh N Chandrababu Naidu asked people to have more children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X