കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'സഹകരണം' നിര്‍ഭയയെ പഠിപ്പിച്ചിട്ടില്ല; പിതാവ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്‌ക്കെതിരെ പ്രതി നടത്തിയ പരാമര്‍ശത്തിന് മാതാപിതാക്കളുടെ മറുപടി. നിര്‍ഭയ, എതിര്‍ത്ത് നില്‍ക്കാതെ തങ്ങളോട് സഹകരിച്ചിരുന്നവെങ്കില്‍ കൊല്ലപ്പെടില്ലെന്നായിരുന്നു പ്രതിയായ മുകേഷ് സിങിന്റെ പ്രസ്താവന. ആര്‍ക്ക് മുന്നിലും തോല്‍ക്കാനല്ല താന്‍ മകളെ പഠിപ്പിച്ചതെന്നും സ്വന്തം കാലില്‍ നില്‍ക്കാനാണ് പഠിപ്പിച്ചതെന്നും പ്രസ്താവനയോട് നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചു.

'ആര്‍ക്ക് മുന്നിലും തോല്‍ക്കാനും കീഴടങ്ങാനും മക്കളെ പഠിപ്പിച്ചിട്ടില്ല. അതാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയ പാഠം'- നിര്‍ഭയയുടെ പിതാവ് പറയുന്നു. മുകേഷ് സിങ് നടത്തിയ പരാമര്‍ശത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അവഞ്ജയോടെ തള്ളുന്നുവെന്നും നിര്‍ഭയയുടെ മാതാവ് പറഞ്ഞു.

Rape

കൂട്ടബലാത്സംഗത്തെ ന്യായീകരിച്ച പ്രതി നടത്തയ പരാമര്‍ശങ്ങള്‍ ബിബിസി ചാനലിന്റെ ഒരു ഡോക്യുമെന്ററിയ്ക്ക് വേണ്ടി ചിത്രീകരിച്ചതായിരുന്നു. കുറ്റവാളികളെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനും അഭിമുഖങ്ങള്‍ നല്‍കാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നതിനെ നിര്‍ഭയയുടെ പിതാവ് അപലപിച്ചു. ശരിയായ ശിക്ഷ നല്‍കാത്തതിനാലാണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ലോക വനിത ദിനത്തോട് അനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യുന്നതിനാണ് ബിബിസി മുകേഷ് സിങിന്റെ അഭിമുഖം എടുത്തത്. കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ നിര്‍ഭയ സഞ്ചരിച്ച ബസിലെ ഡ്രൈവറയായിരുന്നു മുകേഷ് സിങ്.

English summary
Have taught my children to stand up for themselves, says Nirbhaya's father after convict blames victim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X