'വീട്ടിൽ പേരക്കുട്ടികളെ നോക്കണം'; മണ്ഡലത്തിലേക്ക് തിരക്കിട്ട് പോയി നോക്കാനാകില്ലെന്ന് ബിജെപി എംപി ഹേമാമാലിനി
ദില്ലി: വീട്ടിൽ പേരക്കുട്ടികളെ നോക്കേണ്ടതിനാൽ തന്റെ മണ്ഡലമായന മഥുരയിലേക്ക് എപ്പോഴും തിരക്കിട്ട് പോകാൻ തനിക്ക് കഴിയില്ലെന്ന് നടിയും ബി ജെ പി എംപിയുമായ ഹേമമാലിനി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി, രാഷ്ട്രീയക്കാരി, അമ്മ, മുത്തശ്ശി എന്നീ റോളുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഹേമമാലിനി വിശദീകരിച്ചത്.

തിരക്ക് പിടിച്ച് ജീവിതത്തിൽ വളരെ അധികം ടൈം മാനേജ്മെന്റ് ആവശ്യമാണ്. എനിക്ക് ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടതായി വരുന്നുണ്ട്. പെട്ടെന്ന് മണ്ഡലത്തിലേക്ക് വിളിച്ചാൽ എപ്പോഴും തിരക്കിട്ട് അവിടേക്ക് ഓടിപ്പോകാൻ സാധിക്കില്ല.
ജീവതിത്തിലെ മറ്റ് കടമകൾ മണ്ഡലത്തിലെ ജനങ്ങളെ എനിക്ക് ഓർമ്മിപ്പിക്കേണ്ടതുണ്ട്. അമ്മയെന്ന നിലയിൽ തനിക്ക് ചില റോളുകൾ ഉണ്ട്.
ചിലപ്പോൽ മധുരയിലേക്ക് പോകാൻ കഴിയാത്തത് എന്റെ പെൺമക്കൾ മുംബൈയ്ക്ക് പുറത്താകുന്ന അവസരങ്ങളിലായിരിക്കും. കാരണം ഈ സമയങ്ങളിൽ എനിക്ക് എന്റെ പേരക്കുട്ടികളെ നോക്കേണ്ടതുണ്ട്. പിന്നെ എന്റെ ഡാൻസ് പ്രാക്ടീസും ഉണ്ട്. പക്ഷേ മഥുരയിലായിരിക്കുമ്പോൾ പൂർണമായും ഞാൻ എന്നെ അവിടെ വിട്ട് കൊടുക്കും, ഹേമമാലിനി പറഞ്ഞു.
2014ലാണ് യുപിയിലെ മധുരയിൽ നിന്നും ഹേമമനാലിനി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ആർ എൽ ഡി നേതാവായ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തികൊണ്ടായിരുന്നു വിജയം. 3,30,743 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ നടിക്ക് സാധിച്ചിരുന്നു.2009ല്‍ 169313 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയന്ത് ചൌധരിയായിരുന്നു മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.
2019 ലും മികച്ച ഭൂരിപക്ഷത്തിലാണ് ഹേമ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. അതേസമയം ഇക്കുറി മണ്ഡലത്തിൽ നിന്നും ഹേമമാലിനിക്ക് പകരം മറ്റൊരു സിനിമാ താരം ഇവിടെ സ്ഥാനാർത്ഥിയാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നടി കങ്കണയെ ഇവിടെ പരീക്ഷിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉയർന്നിരുന്നു.
കങ്കണ റണാവത്ത് കുടുംബത്തോടൊപ്പം മധുര സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നത്. തന്റെ രാഷ്ട്രീയ പ്രവേശം പ്രേക്ഷകർ ആഗ്രഹിക്കുകയാണെങ്കിൽ ഉണ്ടാകുമെന്ന് നേരത്തേ കങ്കണ പറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയായിരുന്നു ചർച്ചകൾ. ഇത്തരം അഭ്യൂഹങ്ങളോട് കങ്കണ പ്രതികരിച്ചിരുന്നില്ല. എന്നാൽ വാർത്തകളെ ഹേമമാലിനി പരിഹസിച്ചിരുന്നു. 'മഥുരയിൽ എംപിയായി സിനിമാതാരങ്ങളെതന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരൻ എംപിയാകാൻ നിങ്ങൾ സമ്മതിക്കില്ലെന്നുണ്ടോ? ഇങ്ങനെ പോയാൽ രാഖി സാവന്തിന്റെ പേരും ഉയർന്ന് കേൾക്കുമല്ലോയെന്നായിരുന്നു ഹേമമാലിനി പ്രതികരിച്ചത്.












Click it and Unblock the Notifications