കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ കേസിൽ അർണബിന് പണികിട്ടി!! തരൂരിന്റെ മാനനഷ്ട കേസ് ഏറ്റു!! കോടതിയുടെ നോട്ടീസ്!!!

ശശി തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് ദില്ലി ഹൈക്കോടതി

  • By Ankitha
Google Oneindia Malayalam News

ദില്ലി: കോൺഗ്രസ്​ എം.പി ശശി തരൂർ നൽകിയ മാനനഷ്​ട കേസിൽ റിപ്പബ്ലിക്​ ചാനലിനും ഉടമ അർണബ്​ ഗോസ്വാമിക്കും ദില്ലി ഹൈക്കോടതി നോട്ടീസ് . സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ വാർത്ത നൽകുന്നുവെന്ന് ആരോപിച്ചാണ് തരൂർ കോടതിയെ സമീപിച്ചിരുന്നത്.‌ശശി തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് ദില്ലി ഹൈക്കോടതി ജസ്റ്റിസ് മൻമോഹൻ അറിയിച്ചു.

ഹാഫിസ് ​സെയ്ദിന്റെ രാഷ്ട്രീയ പ്രവേശനം!!! നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങൾ!!! ലക്ഷ്യം....!!!ഹാഫിസ് ​സെയ്ദിന്റെ രാഷ്ട്രീയ പ്രവേശനം!!! നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങൾ!!! ലക്ഷ്യം....!!!

arnab

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ പരിപാടിക്കിടയില്‍ വ്യക്തിഹത്യ നടത്തിയെന്നൊരോപിച്ചാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. തരൂരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമിയും കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണം തൃപ്തികരമല്ലെന്ന് സ്വാമി കോടതിയിൽ അറിയിച്ചിരുന്നു.

തരൂരിനെതിരെ തെറ്റായ വാർത്ത

തരൂരിനെതിരെ തെറ്റായ വാർത്ത

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത അര്‍ണാബ് ഗോസ്വാമിയുടെ ചാനൽ റിപ്പബ്ലിക്ക് ടിവി നൽകിയിരുന്നെന്ന് തരൂർ ആരോപിച്ചിരുന്നു. തന്നെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമാണ് ചാനല്‍ ഇടപെടുന്നതെന്ന് തരൂര്‍ പറഞ്ഞു. മെയ് 29ലെ കോടതി നടപടികള്‍ക്ക് ശേഷം തന്നെ ക്രിമിനലായി വിശേഷിപ്പിച്ചു കൊണ്ട് തുടര്‍ച്ചയായി ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും ചാനലും അധിക്ഷേപിക്കുകയാണ്. ഇതിനെതിരെയാണ് തരൂർ നിയമനടപടിക്ക് നീങ്ങിയത്.

മാനനഷ്ട കേസ്

മാനനഷ്ട കേസ്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അര്‍ണബില്‍ നിന്നുമുണ്ടായെന്നും സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്നും എന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ട കേസ് നല്‍കിയിരുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

തരൂരിനെതിരെ സുബ്രഹ്മണ്യ സ്വാമി

തരൂരിനെതിരെ സുബ്രഹ്മണ്യ സ്വാമി

സുനന്ദ പുഷ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.സുനന്ദ പുഷ്കറിന്റേത് കൊലപാതകമാണെന്ന്​ വ്യക്​തമാണെന്നും അന്വേഷണത്തിൽ നിന്ന്​ രക്ഷനേടാൻ ശശി തരൂർ ബി.ജെ.പിക്കാരായ ചിലരിൽ നിന്നു തന്നെ സഹായം തേടിയിട്ടുണ്ടെന്നും സുബ്രഹ്മണ്യ സ്വാമി കോടതിയിൽ അറിയിച്ചിരുന്നു.

റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയുടെ നിർദേശം

റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയുടെ നിർദേശം

കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു ഡൽഹി ഹൈക്കോടതി ദില്ലി പോലീസിനു നിർദേശം നൽകിയിരുന്നു.

പോലീസ് റിപ്പോർട്ട്

പോലീസ് റിപ്പോർട്ട്

സുനന്ദ പുഷ്കറിന്റെ മരണകാരണം അജ്ഞാതം എന്നാണ് പോലീസ് റിപ്പോർട്ട്. സുനന്ദ മരിച്ചത് എന്നത് എങ്ങനെയെന്ന് പോലീസിന് അറിയില്ല. കോളിളക്കം സൃഷ്ടിച്ച സുനന്ദയുടെ മരണത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ട് വിശ്വസിക്കാമോ എന്ന ചോദ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്

സുനന്ദ പുഷ്കറിന്റെ മരണം

സുനന്ദ പുഷ്കറിന്റെ മരണം

2014 ൽ തലസ്ഥാന നഗരമായ ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345 ആം മുറിയിൽ വെച്ചാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

മുന്നര വർഷമായുള്ള അന്വേഷണം

മുന്നര വർഷമായുള്ള അന്വേഷണം

കഴിഞ്ഞ മൂന്നര വർഷമായി സുന്ദപുഷ്കറിന്റെ മരണത്തിൽ അന്വേഷണം നടന്നു വരികയാണ്. ദില്ലി പോലീസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. എന്നാൽ ഇതുവരേയും അന്വേഷണം എങ്ങുമെത്താതെ പോയിരിക്കുകയാണ്.

English summary
The Delhi High Court on Friday sought a response from journalist Arnab Goswami and his channel Republic TV on Congress MP Shashi Tharoor’s plea to refrain from “misreporting” his wife Sunanda Pushkar’s death and asked them to respect his “right to silence”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X