കൊവിഡ് ഭീതി: അടിയന്തര സാഹചര്യം നേരിടണം, രാജ്യമാകെ മറ്റന്നാള്‍ മോക്ക് ഡ്രില്‍
ന്യൂദല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാന്‍ തുടങ്ങിയതോടെ ഡിസംബര്‍ 27 ന് രാജ്യത്തുടനീളമുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. കൊവിഡ് നേരിടാന്‍ ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുക എന്നതാണ് മോക്ക് ഡ്രില്‍ വഴി ലക്ഷ്യമിടുന്നത്.
അതത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യ വകുപ്പ് മോക്ക് ഡ്രില്‍ നടത്തേണ്ടത്. സംസ്ഥാനങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ സി യു, വെന്റിലേറ്റര്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ലഭ്യത മോക്ക് ഡ്രില്ലിലൂടെ പരിശോധിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

കൊവിഡ് സാഹചര്യം നേരിടാന്‍ വേണ്ട ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്ക്, പിപിഇ കിറ്റ് തുടങ്ങി ഉറപ്പാക്കാനും ആര് ടി പി സി ആര്, ആര് എ ടി കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വര്‍ദ്ധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്ടറുകളുടെയും ലഭ്യത എന്നിവയും മോക്ക് ഡ്രില്ലില്‍ ശ്രദ്ധ ചെലുത്തും. ഇന്ത്യയിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡിന്റെ വ്യാപനം വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി അതത് ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മജിസ്ട്രേറ്റുകളുടെയും മാര്‍ഗനിര്‍ദേശപ്രകാരം മോക്ക് ഡ്രില്‍ നടത്താമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞിരുന്നു.
ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. എത്തിച്ചേരുമ്പോള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആവുകയോ ചെയ്താല്‍ അവരെ ക്വാറന്റൈനില്‍ ആക്കും.
കേന്ദ്രവും സംസ്ഥാനങ്ങളും മുന്‍കാലങ്ങളില്‍ ചെയ്തത് പോലെ പുതിയ സാഹചര്യത്തേയും ഒന്നിച്ച് നിന്ന് നേരിടണം എന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. അതേസമയം നേരത്തെ രാജ്യത്ത് കൊവിഡിന്റെ ചൈനീസ് വകഭേദമായ ഒമിക്രോണ്‍ ബി എഫ് 7 സ്ഥിരീകരിച്ചിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications