ബംഗാളിലെ മാല്‍ഡയില്‍ അതിശക്തമായ ഇടിമിന്നലേറ്റ് 11 മരണം; ധനസഹായം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ അതിശക്തമായ ഇടിമിന്നലേറ്റ് 11 മരണം. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മാല്‍ഡ ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലുണ്ടായതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെയും മഴയെയും തുടര്‍ന്നാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഓള്‍ഡ് മാല്‍ഡ, അദീന, ബലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ് ബസാര്‍ മേഖലകളിലാണ് മരിച്ചവരുടെ വീടുകള്‍. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പോലീസാണ് മാല്‍ഡ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

അതേസമയം രണ്ടില്‍ അധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. എല്ലാവരെയും തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദന്‍ സഹാനി, രാജ് മൃദ്ധ, മനാജിത്ത് മണ്ഡല്‍ എന്നിവര്‍ മാല്‍ഡയിലെ ഷാഹാപൂര്‍ മേഖലയില്‍ വെച്ചാണ് മരിച്ചത്. ആസിത് സാഹ എന്ന 19കാരന്‍ ഗാജോളില്‍ വെച്ചും, മരിച്ചു. മാവില്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മിന്നലടിച്ചാണ് യുവാവ് കൊല്ലപ്പെട്ടത്.
എട്ടു വയസ്സുകാരനായ റാണാ ഷെയ്ഖ് മാണിക്ചക്കില്‍ വെച്ചും, നയന്‍ റോയ്, പ്രിയങ്ക സിംഗ എന്നിവര്‍ ഹരിശ്ചന്ദ്രാപൂരില്‍ വെച്ചുമാണ് മിന്നലേറ്റ് മരിച്ചത്. ഹഡ്ഡതോലയില്‍ വെച്ച് അതുല്‍ മണ്ഡലും, ഷെയ്ഖ് സബ്രുലും, മിര്‍ദാദ്പൂരില്‍ വെച്ച് സുമിത്ര മണ്ഡലും മിന്നലേറ്റ് മരിക്കുകയായിരുന്നു. ഇംഗ്ലീഷ് ബസാറിലെ മില്‍ക്കിയില്‍ വെച്ച് പങ്കജ് മണ്ഡല്‍ എന്നയാളും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
നയന്‍ റോയിയും ഭാര്യ പ്രിയങ്കയും വ്യക്ഷത്തൈ കുഴിച്ചിടുമ്പോഴാണ് മിന്നലേറ്റ് മരിച്ചത്. നെല്ല് വിളവെടിക്കുന്ന സമയമായതിനാല്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വിശ്രമിക്കാന്‍ മരങ്ങള്‍ക്കിടയില്‍ ഇരുന്നവര്‍ക്കും മിന്നലേറ്റു, മരിച്ചവരുടെ എണ്ണം കൃത്യമായി കണ്ടെത്താന്‍ ബ്ലോക്ക് തിരിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല മജിസ്‌ട്രേറ്റ് നിതിന്‍ സിംഘാനിയ അറിയിച്ചു.












Click it and Unblock the Notifications