ഉത്തരേന്ത്യയിലാകെ തകര്‍ത്ത് പെയ്ത് മഴ, ജമ്മുവില്‍ സൈനികര്‍ മരിച്ചു, ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് അവധി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലാകെ തകര്‍ത്ത് പെയ്ത് മഴ. ജമ്മു കശ്മീരില്‍ രണ്ട് സൈനികര്‍ അടക്കം നാല് പേര്‍ മിന്നല്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടു. പലയിടത്തും മലവെള്ളപ്പാച്ചിലും, മണ്ണിടിച്ചിലുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലാകെ 15 മരണമാണ് രേഖപ്പെടുത്തിയത്. ശനിയും, ഞായറും, ഉത്തരേന്ത്യയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അതില്‍ തന്നെ ഡല്‍ഹിയില്‍ 40 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
24 മണിക്കൂറിനിടെ 153 മില്ലി മീറ്റര്‍ മഴ ഡല്‍ഹിയില്‍ രേഖപ്പെടുത്തി. ഹില്‍ സ്റ്റേറ്റ്‌സുകളിലെ മണ്ണിടിച്ചിലിലാണ് പതിനഞ്ച് പേര്‍ മരിച്ചിരിക്കുന്നത്. കടുത്ത കാറ്റും, മഴയും ഉത്തരേന്ത്യയിലാകെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്.ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു.

കശ്മീരില്‍ തീവ്രമായ മഴയാണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനിടെ മിന്നല്‍ പ്രളയവും, മണ്ണിടിച്ചിലുമെല്ലാം രേഖപ്പെടുത്തിയത്. പൂഞ്ചിലാണ് മിന്നല്‍ പ്രളയത്തില്‍ സൈനികര്‍ മുങ്ങി മരിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. മലനിരകളിലൂടെ കടന്നുപോകുന്നതിനിടെയാണ് ലാന്‍സ് നായിക് തെലു റാം, സുബേദാര്‍ കുല്‍ദീപ് സിംഗ് എന്നിവര്‍ മരിച്ചത്. കുല്‍ദീപ് സിംഗ്, തെലു റാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണടഞ്ഞത്.
ശനിയാഴ്ച്ച ഉപയോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. സൈനികര്‍ ഇതില്‍ ഒലിച്ച് പോവുകായിരുന്നു. ജമ്മുവിലെ ദോഡ ജില്ലയില്‍ ബസ് മണ്ണിടിച്ചിലില്‍ പെട്ട് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ബങ്ക്ഗ്രൂ-ഗന്ധോ ഗ്രാമത്തിലാണ് സംഭവം നടന്നത്. മൂന്ന് പേര്‍ ഇവിടെ കുടുങ്ങി കിടപ്പുണ്ട്. രണ്ട് പേര്‍ മരണത്തെ തുടര്‍ന്നാണ് മരിച്ചത്. ആമിര്‍ സുഹൈല്‍, മുദാസിര്‍ അലി എന്നിവരാണ് മരിച്ചത്.
നേരത്തെ പോഹ്രു നദിയില്‍ ഒരു പെണ്‍കുട്ടി മുങ്ങി പോയിരുന്നു. തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാവിക സേനയും പങ്കാളിയായിരുന്നു. ഈ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തകര്‍ത്ത മഴയാണ് കശ്മീരില്‍ രേഖപ്പെടുത്തിയത്.പഹല്‍ഗാമില്‍ 73.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലായിലെ ഏറ്റവും ഉയര്‍ന്ന മഴയാണിത്. അതേസമയം അമര്‍നാഥ് യാത്രയും പുനരാരംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസം മഴയെ തുടര്‍ന്ന് യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു. 205.33 മീറ്ററാണ് അപകടനില. ഗുരുഗ്രാമില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഗതാഗത തടസ്സങ്ങളുമുണ്ട്. നേരത്തെ തന്നെ ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതാണ്. ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. മൂന്ന് പേര്‍ ഷിംലയിലും, ചമ്പയിലും, കുളുവിലും ഓരോ ആളുകളുമാണ് മരിച്ചത്.












Click it and Unblock the Notifications