കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കന്നഡയിൽ കനത്ത മഴ ; മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍; 3 മലയാളികൾ മരിച്ചു

Google Oneindia Malayalam News

മംഗലാപുരം: ദക്ഷിണ കന്നഡയിൽ കനത്ത മഴ തുടരുന്നു. മംഗലാപുരത്തെ പഞ്ചിക്കല്ലില്‍ മഴയെത്തുടർന്ന് കനത്ത നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മലയാളികളായ മൂന്ന് പേർ മരണപ്പെട്ടു.

പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. അതേസമയം, ഉരുൾ പൊട്ടലിൽ നിരവധി പേർക്ക് പരിക്കുകൾ പറ്റിയതായാണ് വിവരം. അതേസമയം, ടാപ്പിങ് തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകൾ പറ്റിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

indi

ഇയാളുടെ നില ഗുരുതരം ആണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ രാജേന്ദ്ര വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്‌വാളിൽ ആണ് അപകടം ഉണ്ടായത്.

അതേസമയം, പഞ്ചിക്കൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

എന്നാൽ, കര്‍ണാടകയിലെ ഉഡുപ്പി, കുടക് എന്നീ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുന്നതായാണ് വിവരം. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Heavy rain news updates: 3 Malayalees were Died In Panjikal landslide in Mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X