ഷിംലയില്‍ വീണ്ടും മണ്ണിടിച്ചില്‍, ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ മരിച്ചത് 60 പേര്‍
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലും, മിന്നല്‍ പ്രളയത്തിലുമായി ഈ ആഴ്ച്ച മരിച്ചത് 60 പേര്‍. കഴിഞ്ഞ ആരംഭിച്ച ശക്തമായ മഴ ഹിമാചലില്‍ വന്‍ ദുരന്തമാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖ് ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച് വിലയിരുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ കാംഗ്രയില്‍ അദ്ദേഹം ഹെലികോപ്ടറിലെത്തിയാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ഷിംലയിലെ സമ്മര്‍ ഹില്‍, കൃഷ്ണ നഗര്‍, പഗ്ലി എന്നിവിടങ്ങളിലായി കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ പ്രകൃതി ദുരന്തത്തില്‍ നിരവധി പേരാണ് മരിച്ചിരിക്കുന്നത്. ഈ മേഖലയിലാണ് ദുരന്തം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. സമ്മര്‍ ഹില്ലില്‍ ഇന്ന് രാവിലെ വീണ്ടുമൊരാള്‍ കൂടി മരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജതമായി നടക്കുന്നുണ്ട്. വ്യോമസേന വിമാനങ്ങള്‍ രംഗത്തുണ്ട്.സമ്മര്‍ഹില്ലില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

പഗ്ലിയില്‍ നിന്ന് അഞ്ചും, കൃഷ്ണ നഗറില്‍ നിന്ന് രണ്ടും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തിങ്കളാഴ്ച്ച തകര്‍ന്ന് വീണ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതൊക്കെ കണ്ടെത്താനാവുമോ എന്ന് മാത്രം വ്യക്തമല്ല. കൃഷ്ണ നഗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എട്ട് വീടുകളാണ് ഒലിച്ച് പോയത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ദുരന്തമുണ്ടായത്. രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
സൊലാന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേരാണ് തിങ്കളാഴ്ച്ച കൊല്ലപ്പെട്ടത്. താഴ്്ന്ന പ്രദേശങ്ങളില്‍ നിന്ന് 800 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുകു പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരണനിരക്ക് 60 ആയി ഉയര്‍ന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡ്രെയിനേജ് വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ ഒരു വിളിച്ചിട്ടുണ്ട്.
മഴയെ തുടര്‍ന്ന് ഒരുപാട് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പുനസ്ഥാപിക്കല്‍ പ്രക്രിയക്ക് കുറച്ച് സമയമെടുക്കും. വേഗത്തില്‍ തന്നെ കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍ ശ്രമിക്കുമെനനും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഓഗസ്റ്റ് 19 വരെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. മോശം കാലാവസ്ഥ തുടരുന്നതിനിടെയാണ് ഈ തീരുമാനം വന്നത്. ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിയും അധ്യാപക പ്രവര്‍ത്തികള്‍ അടക്കം നിര്‍ത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് എണ്ണൂറോളം റോഡുകള്‍ എങ്കിലും തടസ്സപ്പെട്ട് കിടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണിത്. കോടികളുടെ നഷ്ടമാണ് ഈ വര്‍ഷകാലത്ത് ഉണ്ായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഹിമാചലിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കാലവര്‍ഷത്തെ തുടര്‍ന്ന് രൂക്ഷമായ മഴക്കെടുതികളാണ് അനുഭവപ്പെട്ടത്. മഴ ഇനിയും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രചനം. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications