• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ മോഡല്‍ നടപ്പാക്കാന്‍ ഹേമന്ദ് സോറന്‍, ന്യായ് പദ്ധതി പോലെ, തൊഴില്‍ നിരക്ക് കുതിക്കും, ലക്ഷ്യം!

റാഞ്ചി: ലോക്ഡൗണ്‍ കാലത്ത് ഏറ്റവും പ്രതിസന്ധി നേരിട്ട സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടേക്ക് തിരിച്ചെത്തുകയാണ്. ഈ സാഹചര്യത്തില്‍ സമ്പദ് ഘടനയിലെ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് ഹേമന്ദ് സോറന്‍. കോണ്‍ഗ്രസിന്റെ എല്ലാ സഹായവും ഇതിനുണ്ട്. ന്യായ് പദ്ധതി മോഡലിലാണ് മാറ്റങ്ങള്‍ ഒരുങ്ങുന്നത്. തൊഴില്‍ മേഖലയില്‍ അടക്കം ആവശ്യം വര്‍ധിപ്പിക്കുന്ന കാര്യമാണിത്. ഇതിനായി ടാര്‍ഗറ്റും ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലയും അടിമുടി പൊളിച്ചെഴുതും. എന്നാല്‍ ഈ സമയത്ത് ബിജെപിയുടെ യാതൊരു സാന്നിധ്യം പോലും സംസ്ഥാനത്തില്ല. ഇതും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സോറന്റെ ലക്ഷ്യം

സോറന്റെ ലക്ഷ്യം

ജാര്‍ഖണ്ഡ് രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് അനുഭവപ്പെടുന്ന സംസ്ഥാനമാണ്. തൊഴിലില്ലായ്മയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. ലോക്ഡൗണ്‍ കൊണ്ട് തീര്‍ത്തും തകര്‍ന്നിരിക്കുകയാണ് സമ്പദ് ഘടന. എന്നാല്‍ സോറന്‍ രാഹുലിന്റെ ജനകീയമായ പദ്ധതിയാണ് നടപ്പാക്കുന്നത്. ഗ്രാമീണ സമ്പദ് ഘടനയുടെ പൊളിച്ചെഴുത്താണ് ലക്ഷ്യമിടുന്നത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയാണ് വിപുലമായി നടപ്പാക്കാനൊരുങ്ങുന്നത്. മധ്യപ്രദേശില്‍ രാഹുല്‍ വിജയകരമായി ഈ പദ്ധതി നടപ്പാക്കിയിരുന്നു.

മൂന്ന് പദ്ധതികള്‍

മൂന്ന് പദ്ധതികള്‍

ഗ്രാമീണ മേഖലയിലെ ഓരോ വീട്ടിലും വേണ്ടത്ര പണം എത്താനായി മൂന്ന് പദ്ധതികളാണ് സോറന്‍ പ്രഖ്യാപിച്ചത്. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ പണത്തിന്റെ വരവ് ആരംഭിക്കുമെന്ന് സോറന്‍ പറയുന്നു. ആദ്യത്തെ പദ്ധതി പ്രകാരം 100 ഫലവൃക്ഷ തൈകള്‍ കുടുംബങ്ങള്‍ക്ക് കൈമാറും. ഇതിലുണ്ടാവുന്ന ഫലങ്ങള്‍ വരുമാനമായി മാറും. ഇവ വിപണിയില്‍ വില്‍ക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ഇത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാഹുല്‍ നിര്‍ദേശിച്ച വെയര്‍ ഹൗസ് പദ്ധതിക്ക് സമാനമാണ്.

ഭൂഗര്‍ഭജല പദ്ധതി

ഭൂഗര്‍ഭജല പദ്ധതി

രണ്ടാമത്തെ പദ്ധതി ഭൂഗര്‍ഭജല പദ്ധതിയാണ്. ഇതിലൂടെ ഈ വൃക്ഷങ്ങള്‍ക്ക് ആവശ്യമായ ജലഭവും ലഭ്യമാകും. മൂന്നാമത്തെ പദ്ധതി 5000 കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതാണ്. ഈ മൂന്ന് പദ്ധതികള്‍ക്കായി 30 കോടി പേര്‍ ഇതിനായി അടുത്ത അഞ്ച് കൊല്ലത്തേക്ക് പ്രവര്‍ത്തിക്കുമെന്ന് സോറന്‍ പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് ഇതിന്റെ മൂന്നിലൊരു ഭാഗം നടപ്പാക്കുമെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്റെ ജനപ്രിയ പദ്ധതികളില്‍ ഇല്ലാതിരുന്ന കാര്യങ്ങളും സോറന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

അവര്‍ക്കുള്ള നഷ്ടപരിഹാരം

അവര്‍ക്കുള്ള നഷ്ടപരിഹാരം

ഈ പദ്ധതികള്‍ ഗ്രാമീണ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരമാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നു. നാട്ടിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികളെ കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്കായി വകയിരുത്തിയ ബജറ്റിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ ചെലവിടുമെന്ന് സോറന്‍ പറഞ്ഞു. ബിര്‍സ് ഹരിത് ഗ്രാം യോജന പ്രകാരം രണ്ട് ലക്ഷം ഏക്കര്‍ ഭൂമിയെ വനവത്കരിക്കും. ഇത് ആദ്യ പദ്ധതി പ്രകാരമാണിത്. ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുക.

അഞ്ച് ലക്ഷം കുടുംബങ്ങള്‍

അഞ്ച് ലക്ഷം കുടുംബങ്ങള്‍

ഫല വ്യക്ഷ തൈകള്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്കാണ് നല്‍കുക. ഇവ നട്ട് പിടിപ്പിക്കുക, പരിപാലനം, സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് നടത്തുക. വര്‍ഷം 50000 രൂപ വരെ ഓരോ കുടുംബത്തിനും ഇതിലൂടെ സമ്പാദിക്കാന്‍ സാധിക്കും. രണ്ടാമത്തെ പദ്ധതി നീലാമ്പര്‍ പിതാംബര്‍ ജല്‍ സമൃദ്ധി യോജന പ്രകാരമാണ് നടത്തുന്നത്. കാര്‍ഷിക മേഖലയുടെ ജലദൗര്‍ലഭ്യം പരിഹരിക്കാനാണ് മഴവെള്ള ശേഖര നടത്തുന്നത്. ഇതോടെ ഭൂഗര്‍ഭ ജല ശേഖരണവും നടക്കും. അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയിലാണ് ശേഖരണം നടത്തുക.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ജാര്‍ഖണ്ഡില്‍ 47.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. അതായത് തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ജാര്‍ഖണ്ഡിലുള്ളത്. 49.8 ശതമാനമാണ് തമിഴ്‌നാട്ടിലെ തൊഴിലില്ലായ്മ നിരക്ക്. തൊഴിലുറപ്പ് പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ പ്രതിസന്ധി പരിഹരിക്കാമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നു. റിതിക ഖേര, ജീന്‍ ഡ്രെസെ എന്നിവര്‍ ഇക്കാര്യം ടെുത്ത് പറഞ്ഞിരുന്നു. ഇത്രയും ദിവസത്തെ തൊഴിലില്ലായ്മ വേതനം മുന്‍കൂട്ടി നല്‍കണമെന്നും ഇവര്‍ പറഞ്ഞിരുന്നു .

English summary
hemant soren borrows rahul gandhi's plan to over come unemployment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X