'കീഴ്വഴക്കങ്ങളെക്കുറിച്ച് ധാരണയില്ല, നിങ്ങൾ ഒരുപക്ഷേ അത് ശ്രദ്ധിക്കുന്നുണ്ടാവില്ല'; സോണിയക്ക് പരിഹാസം
ന്യൂഡൽഹി: ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെക്കുറിച്ച് വ്യക്തമാക്കണെമന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജങ്ങണ്ട വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാൽ സോണിയ ഗാന്ധിക്ക് കീഴ്വഴക്കങ്ങൾ അറിയില്ലാ എന്നും സമ്മേളനം ആരംഭിച്ചതിന് ശേഷം മാത്രമേ സർക്കാർ പ്രതിപക്ഷവുമായി അജണ്ട ചർച്ച ചെയ്യൂവെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. സെപ്തംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഒരു അജണ്ടയും പ്രഖ്യാപിച്ചിട്ടില്ലെന്ന് അടിവരയിട്ട് അവർ ഒമ്പത് വിഷയങ്ങൾ പട്ടികപ്പെടുത്തുകയും അവയിൽ ചർച്ച ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര -സംസ്ഥാന ബന്ധം, വർഗീയത, മണിപ്പൂർ സ്ഥിതിഗതികൾ, ചൈനയുമായുള്ള അതിർത്തി സംഘർഷം , തൊഴിലില്ലായ്മ, അദാനി വിഷയത്തിൽ പുതിയ വെളിപ്പെടുത്തലിൽത്തൽ ജെ പി സി അന്വേഷണം, ലഡാക്ക് അരുണാചൽ പ്രദേശ് മേഖലയിൽ ചൈനയുടെ അതിർത്തി കൈയേറ്റം തുടങ്ങിയ എന്നിവ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിക്കുറികൾക്കുള്ളിൽ മന്ത്രി പ്രതികരിച്ചു.
'കീഴ്‌വഴക്കങ്ങൾ അനുസരിച്ച ആണ് സമ്മേളനം വിളിക്കുന്നത്, നിങ്ങൾ ഒരുപക്ഷേ അത് ശ്രദ്ധിക്കുന്നുണ്ടാവില്ല. സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി ഒരു സർക്കാരുകളും ഒന്നും ചർച്ച ചെയ്യാറില്ല. രാഷ്ട്രപതി സഭാ സമ്മേളനം വിളിച്ച ശേഷം സമ്മേളനം ചേരുന്നതിന് മുമ്പായി ചേരുന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് വിഷയം അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത്.
കോൺഗ്രസ് അടക്കമുള്ള സർക്കാരുകളും ഇത് തന്നെയാണ് ചെയ്തിരുന്നത് എന്ന് സോണിയയെ ഓർമ്മിപ്പിക്കുന്നു പ്രഹ്ലാദി ജോഷി പറഞ്ഞു. ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കാൻ സോണിയാ ഗാന്ധിയും കോൺഗ്രസും നടത്തിയ മറ്റൊരു തീവ്രമായ ശ്രമമാണ് ഇതെന്നാണ് പ്രഹ്ലാദ് ജോഷി പറഞ്ഞത്. സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഈ ശ്രമം നിരാശാജനകമാണെന്നും പ്രഹ്ലാദ് ജോഷി വിമർശിച്ചു.
സെപ്റ്റംബർ 18 മുതൽ 22 വരെയാണ് കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തത് . കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആയിരുന്നു തീരുമാനം അറിയിച്ചത്.












Click it and Unblock the Notifications