Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ജനാധിപത്യത്തെ ചിലര്‍ വിദേശത്ത് അപമാനിക്കുന്നു; തുറന്നടിച്ച് പ്രധാനമന്ത്രി

രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍മാരുമായുള്ള സംസാരത്തിനിടെ ഇന്ത്യയിലെ പാര്‍ലമെന്റ് നടപടി ക്രമത്തെ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷം സംസാരിക്കുമ്പോള്‍ മൈക്രോഫോണുകള്‍ ഓഫ് ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

modi rahul

ദില്ലി: ബ്രിട്ടനില്‍ വെച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജനാധിപത്യത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ലണ്ടനില്‍ വെച്ചുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് മോദി പറഞ്ഞു.

കര്‍ണാടകത്തിലെ ഹുബ്ബലി ധാര്‍വാര്‍ഡില്‍ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. എന്നാല്‍ ലണ്ടനില്‍ വെച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ ചിലര്‍ ചോദ്യം ചെയ്തത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു.

നിരന്തരം ചില ആളുകള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അവര്‍ ബോധപൂര്‍വം അക്കാര്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യ സമ്പ്രദായത്തെ ലോകത്ത് ആരൊക്കെ വിചാരിച്ചാലും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

modi

എന്നാല്‍ ചിലര്‍ അതിനെ പരിഹസിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി തുറന്നടിച്ചു. നേരത്തെ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍മാരുമായുള്ള സംസാരത്തിനിടെ ഇന്ത്യയിലെ പാര്‍ലമെന്റ് നടപടി ക്രമത്തെ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷം സംസാരിക്കുമ്പോള്‍ മൈക്രോഫോണുകള്‍ ഓഫ് ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ മാധ്യമങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, ജുഡീഷ്യറി, പാര്‍ലമെന്റ് എന്നിവ മോദി സര്‍ക്കാരിന് കീഴില്‍ ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ തുറന്നടിച്ചിരുന്നു. യുഎസ്സും യൂറോപ്പും അടക്കമുള്ള പ്രധാനപ്പെട്ട മേഖലകള്‍ ജനാധിപത്യത്തിന്റെ നല്ലൊരു ഭാഗവും ഇല്ലാതായത് ശ്രദ്ധിച്ചിട്ടേയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം രാഹുല്‍ വിദേശ രാജ്യത്ത് പോയി ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശിച്ചത് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. സോഷ്യല്‍ മീഡിയ രാഹുല്‍ മനപ്പൂര്‍വം രാജ്യത്തെ അപമാനിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളിപ്പറഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+