കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് വാഷ്‌റൂമില്‍ പോകാനും പറ്റില്ലേ? എന്‍സിപി യോഗത്തില്‍ നിന്നിറങ്ങി പോയെന്ന വാര്‍ത്തയോട് അജിത് പവാര്‍

Google Oneindia Malayalam News

മുംബൈ: എന്‍ സി പി ദേശീയ സമ്മേളനത്തില്‍ നിന്നും താന്‍ ഇറങ്ങി പോയി എന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് അജിത് പവാര്‍. അമ്മാവന്‍ ശരദ് പവാറിനെ എന്‍ സി പി തലവനായി വീണ്ടും തിരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ നിന്നാണ് അജിത് പവാര്‍ പുറത്തേക്ക് പോയത്. ഇത് എന്‍ സി പിയിലെ ഭിന്നത കാരണമാണ് എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇക്കാര്യം അജിത് പവാര്‍ നിഷേധിച്ചു. സമയക്കുറവ് കാരണം ഞാന്‍ സംസാരിച്ചില്ല. ഞാന്‍ സംസാരിക്കാന്‍ പോലും നിശ്ചയിച്ചിരുന്നില്ല. എന്നിരുന്നാലും, പതിവുപോലെ, മാധ്യമങ്ങള്‍ എന്നെക്കുറിച്ച് അതൃപ്തിയുള്ള ചില വാര്‍ത്തകള്‍ നല്‍കി. അതല്ല സ്ഥിതി. എനിക്ക് വാഷ്റൂമില്‍ പോകാന്‍ പോലും പറ്റില്ലേ?' അജിത് പവാര്‍ ചോദിച്ചു.

1

എന്നെപ്പോലെ, മറ്റ് നേതാക്കളും സമയ പരിമിതി കാരണം സംസാരിച്ചില്ല. അതിനര്‍ത്ഥം എല്ലാവരും അസംതൃപ്തരും ദേഷ്യക്കാരും ആണെന്നാണോ? കിംവദന്തികളല്ല, വസ്തുതകളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ നല്‍കണമെന്ന് ഞാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് അജിത് പവാര്‍ എന്‍ സി പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

Viral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണംViral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണം

2

കൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വംകൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വം

വിവാദം ഉണ്ടായ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അജിത് പവാറിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമായി. യോഗത്തില്‍ ജയന്ത് പാട്ടീല്‍ അജിത് പവാറിന് മുന്നോടിയായി സംസാരിച്ചിരുന്നു. എന്നാല്‍ തന്റെ ഊഴമെത്തിയപ്പോള്‍ അജിത് പവാര്‍ വേദി വിട്ടു. മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാര്‍ വാഷ്റൂമില്‍ പോയെന്നും ഉടന്‍ മടങ്ങിയെത്തുമെന്നും പറഞ്ഞിരുന്നു.

3

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇതിനിടെ അജിത് പവാറിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതെല്ലാം ശരദ് പവാര്‍ വേദിയില്‍ നിന്ന് നിശബ്ദനായി നോക്കി നിന്നു. 2019 ല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഡെപ്യൂട്ടി ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അജിത് പവാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ പിന്നീട് എന്‍ സി പിയിലേക്ക് മടങ്ങിയതോടെയാണ് മഹാ വികാസ് അഘാഡി രൂപീകരിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

4

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

അടുത്ത നാല് വര്‍ഷത്തേക്ക് കൂടിയാണ് എന്‍ സി പി പ്രസിഡന്റായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നത്. 1999-ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപിരിഞ്ഞ് പിഎ സാങ്മയുമായി ചേര്‍ന്ന് പാര്‍ട്ടി സ്ഥാപിച്ചതു മുതല്‍ ശരദ് പവാര്‍ ആണ് എന്‍ സി പിയുടെ അധ്യക്ഷസ്ഥാനത്ത്. സുനില്‍ തത്കരെയും പ്രഫുല്‍ പട്ടേലുമാണ് എന്‍ സി പിയുടെ ജനറല്‍ സെക്രട്ടറിമാര്‍. അജിത് പവാറാണ് പ്രതിപക്ഷ നേതാവ്.

English summary
here is what Ajit Pawar said about the rumours that he left the NCP meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X