'ഭൂരിഭാഗം ട്രെയിന്‍ അപകടത്തിനും കാരണം പാളം തെറ്റല്‍'; 2022ലെ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇങ്ങനെ
ഇന്ത്യൻ റെയിൽവേയിൽ പാളം തെറ്റിയുള്ള അപകടങ്ങൾ വർദ്ധിച്ചതോടെ 2022 ൽ സിഎജി ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. 2022 ഡിസംബറിലാണ് ഈ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രധാനപ്പെട്ട കണ്ടെത്തലുകളും നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാളം തെറ്റുന്നതിനുള്ള പ്രധാന കാരണം പാളങ്ങളിലെ അറ്റകുറ്റപ്പണികളുടെ അഭാവമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
2017 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ ടെസ്റ്റ് ഓഡിറ്റിനിടെ സിഎജിയുടെ ശ്രദ്ധയിൽപ്പെട്ടതും എന്നാൽ മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്നതുമായ സംഭവങ്ങളാണ് 2022 ലെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

പാളം തെറ്റലും കൂട്ടിയിടികളും തടയുന്നതിനുള്ള നടപടികൾ റെയിൽവേ മന്ത്രാലയം വ്യക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ എന്നറിയുക എന്നതായിരുന്നു ഓഡിറ്റിന്റെ ലക്ഷ്യം. 16 സോണൽ റെയിൽവേകളിലെ (ZRs) പാളം തെറ്റൽ അപകടങ്ങളുടെ 1129 'അന്വേഷണ റിപ്പോർട്ടുകളുടെ' വിശകലനത്തിൽ പാളം തെറ്റുന്നതിന് കാരണമായ 24 ഘടകങ്ങൾ വെളിപ്പെടുത്തി.ഈ കേസുകളിൽ മൊത്തം നാശനഷ്ടം / ആസ്തി നഷ്ടം 32.96 കോടി രൂപയാണ്.
അതേസമയം ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നും അനുവദിച്ച് ഫണ്ട് പൂർണമായും വിനിയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 217 ട്രെയിൻ അപകടങ്ങളിൽ 163 എണ്ണവും പാളം തെറ്റിയത് മൂലമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മൊത്തം അപകടങ്ങളുടെ 75 ശതമാനവും പാളം തെറ്റയത് കാരണമാണ്. 2017-21 കാലയളവിൽ പാളം തെറ്റിയിതുമായി ബന്ധപ്പെട്ട 289 അപകടങ്ങൾത്തും കാരണം ട്രാക്കിലെ പ്രശ്നങ്ങളായിരുന്നു.
തീപിടിത്തം മൂലം 20 അപകടങ്ങളാണ് സംഭവിച്ചത്. 13 ലെവൽ ക്രോസിംഗ് അപകടംം, 3 ആളില്ലാ ലെവൽ ക്രോസിംഗുകളിലെ അപകടങ്ങൾ, 11 തവണയാണ് കൂട്ടിയിടിക്കൽ സംഭവിച്ചത്, മറ്റുള്ള അുപകടം രണ്ട് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.63% കേസുകളിലും അന്വേഷണ റിപ്പോർട്ടുകൾ നിശ്ചിത സമയത്തിനുള്ളിൽ അതോറിറ്റിക്ക് സമർപ്പിച്ചിട്ടില്ലെന്നും 49% കേസുകളിൽ അധികൃതർ റിപ്പോർട്ട് സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, രാഷ്ട്രീയ റെയിൽ സംരക്ഷണ കോഷ് (RRSK) യിൽ നിന്നുള്ള മുൻഗണന-1 പ്രവൃത്തികളുടെ മൊത്തത്തിലുള്ള ചെലവ് 2017-18 ൽ 81.55% ൽ നിന്ന് 2019-20 ൽ 73.76% ആയി കുറയുന്ന പ്രവണത ഉണ്ടായി. ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിഹിതം 9,607.65 കോടി രൂപയിൽ നിന്ന് (2018-19) 2019-20ൽ 7,417 കോടി രൂപയായി കുറഞ്ഞു.












Click it and Unblock the Notifications