വിവാഹത്തിന് പിറ്റേദിവസം ട്രാഫിക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയോടി വരന്‍; ഇപ്പോഴും കാണാമറയത്ത്!!
ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. കാണാതായത് പിറ്റേ ദിവസം.

ബെംഗളൂരു∙ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബെംഗളൂരു മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് അന്വേഷണം നടത്തുകയാണ്. എന്നാൽ ഇതുവരെ ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യുവാവിനായി ബന്ധുക്കളും തിരച്ചിൽ നടത്തുന്നുണ്ട്.
തിരിച്ചുവരുമോ എന്നു കുറച്ചു ദിവസം കാത്തിരുന്ന ശേഷം മാർച്ച് 5 നാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്. കാമുകിയുടെ കൈവശം രഹസ്യ ഫോട്ടോകൾ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് നവവരൻ പോയതെന്നാണ് പറയുന്നത്.
ചിക്ബല്ലാപുർ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പറയുന്നു. കർണാടകയിലും ഗോവയിലും പെൺകുട്ടിയുടെ പിതാവ് നടത്തുന്ന കമ്പനിയിൽ ഇയാൾ സഹായിച്ചിരുന്നു. അങ്ങനെ ഗോവയിൽ എത്തിയപ്പോഴാണ് കാമുകിയുമായി ബന്ധം ഇയാൾ ആരംഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുമെന്ന് ഭാര്യയോടു പറഞ്ഞെങ്കിലും ഇയാള് അത് തുടർന്നു.
വിവാഹത്തിനു മുൻപുതന്നെ തന്നോട് ഇയാൾ ഇക്കാര്യം പറഞ്ഞിരുന്നെന്നും ബന്ധം അവസാനിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണത്തിനു സമ്മതിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാമുകി ബ്ലാക്മെയിൽ ചെയ്തതോടെയാണ് നവവരൻ പോയത്. ഇയാൾ ആത്മഹത്യാപ്രവണത കാണിച്ചിരുന്നെന്നും അവർ പരാതിയിൽ പറയുന്നു.
"വിവാഹത്തിന് മുമ്പുതന്നെ ഈ ബന്ധത്തെക്കുറിച്ച് എന്നെ അറിയിച്ചിരുന്നു, പക്ഷേ അവളെ ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ സമ്മതിച്ചു." ഭാര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു,.
"അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന പെൺകുട്ടി ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്ന് ജോർജ്ജ് ഭയപ്പെട്ടു. തുടർന്ന് ഓടി രക്ഷപ്പെടാൻ തീരുമാനിച്ചു. ആത്മഹത്യാ പ്രവണതയും കാണിച്ചിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു," ഭാര്യ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications