Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന് വേണ്ടി പ്രിയങ്ക ഗാന്ധി; രാജസ്ഥാനിൽ മന്ത്രിസഭ വികസനം ഉടൻ..ഗെഹ്ലോട്ടിന് നിർദ്ദേശം

ദില്ലി; കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത പ്രതിസന്ധിയാണ് രാജസ്ഥാൻ കോൺഗ്രസിൽ നിലനിൽക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയാണ് തർക്കത്തിന് കാരണമായത്. ഇപ്പോഴിതാ വിഷയത്തിൽ ശക്തമായ ഇടപെടലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ സച്ചിൻ പൈലറ്റ് വിഭാഗത്തെ ഉൾപ്പെടുത്തി അടിയന്തരമായ മന്ത്രി സഭ വികരസനം നടത്തണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് നിൽകിയിരിക്കുന്നത്.

അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് പോര്

2018 ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറിയത് മുതൽ സച്ചിനും ഗെഹ്ലോട്ടും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പദം ഗെഹ്ലോട്ടിന് നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങൾ. ഭരണം ലഭിച്ചപ്പോൾ സച്ചിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു തുടക്കത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ രാഹുൽ ഇടപെട്ട് ഗെഹ്ലോട്ടിന് മുഖ്യമന്ത്രി പദം നൽകി. പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും.

നിരവധി വാഗ്ദാനങ്ങൾ നൽകി തിരിച്ചെത്തിച്ചു

എന്നാൽ വൈകാതെ തന്നെ ഇരുവരും തമ്മിലുളള തർക്കം രൂക്ഷമായി. കഴിഞ്ഞ വർഷം ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിൻ തന്റെ അനുയായികളായ 18 എംഎൽഎമാർക്കൊപ്പം കോൺഗ്രസ് ക്യാമ്പ് വിട്ടിരുന്നു. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റതെ താൻ കോൺഗ്രസിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ഹൈക്കമാന്റ് ഇടപെട്ട് സച്ചിനെ അനുനയിപ്പിച്ച് കോൺഗ്രസിൽ തിരിച്ചെത്തിച്ചു. നിരവധി വാഗ്ദാനങ്ങൾ നൽകിയായിരുന്നു ഹൈക്കമാന്റിന്റെ നീക്കം.

യാതൊരു പദവികളും നൽകിയിരുന്നില്ല

അതേസമയം തിരിച്ചെത്തിയ സച്ചിന് യാതൊരു പദവികളും നൽകാൻ ഗെഹ്ലോട്ട് തയ്യാറായിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തിയിലാണ് സച്ചിൻ. തന്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം സച്ചിൻ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

നിർദ്ദേശവുമായി ഹൈക്കമാന്റ്

എന്നാൽ വേഗത്തിൽ തന്നെ സച്ചിൻ പൈലറ്റ് വിഭാഗത്തെ ഉൾപ്പെടുത്തി മന്ത്രിസഭ വികസനം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. കഴിഞ്ഞ ദിവസം ഗെഹ്ലോട്ടിനെ േതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുത്തിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ

യോഗത്തിൽ പ്രിയങ്ക ഗാന്ധിയാണ് ഗെഹ്ലോട്ടിനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് വിവരം. നേരത്തേ സച്ചിനെ മടക്കി കൊണ്ട് വന്നതിൽ നിർണായക ഇടപെടൽ നടത്തിയത് പ്രിയങ്കയായിരുന്നു. കോർപറേഷൻ നിയമനങ്ങളും വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ പ്രിയങ്ക ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

നാല് എംഎൽഎമാരെ ഉൾപ്പെടുത്തിയേക്കുമെന്ന്

മന്ത്രിസഭ വികസനത്തിൽ സച്ചിൻ പൈലറ്റ് ക്യാമ്പിലെ നാല് എം എൽ എമാർക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം സച്ചിൻ പൈലറ്റിന് ഇനി എന്ത് പദവി ലഭിക്കുമെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷ സ്ഥാനവും ഉണ്ടായിരുന്ന സച്ചിന് പദവികൾ നഷ്ടമായിരുന്നു.

വീണ്ടും നിയമിച്ചേക്കുമെന്ന്

സച്ചിന് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും നിയമിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 ൽ സച്ചിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന വാഗ്ദാനവും അദ്ദേഹത്തിന് ഹൈക്കമാന്റ് നൽകിയേക്കും. നേരത്തേ എ ഐ സി സി പുനഃസംഘടനയിൽ സച്ചിനെ പരിഗണിച്ചേക്കുമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം സച്ചിന് പുതിയ ചുമതല നൽകുന്നതിനോട് അശോക് ഗെഹ്ലോട്ട് അനുകൂലിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+