കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദ്ദീന്‍ മര്‍ക്കസ് പള്ളി തുറക്കുന്നു; 50 പേര്‍ക്ക് പ്രാര്‍ഥനയ്ക്ക് അനുമതി, ഒരു വര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

ദില്ലി: നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളി തുറക്കാനും റമദാനില്‍ 50 പേര്‍ക്ക് നമസ്‌കരിക്കാനും ദില്ലി ഹൈക്കോടതി അനുമതി നല്‍കി. കൊറോണ വ്യാപനത്തിന്റെ ആദ്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബാന്‍ഗ്ലെ വാലി പള്ളി അടച്ചുപൂട്ടിയത്. ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ദില്ലി വഖഫ് ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിസാമുദ്ദീന്‍ മര്‍ക്കസിന്റെ ആദ്യ നിലയില്‍ മാത്രമാണ് നമസ്‌കരിക്കാന്‍ അനുമിതിയുള്ളത്. ദുരന്തനിവാരണ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പള്ളിയില്‍ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ രോഗം ബാധിച്ചതോടെയാണ് വിവാദം ഉയര്‍ന്നതും പള്ളി അടച്ചതും.

c

വഖഫ് ബോര്‍ഡ് നല്‍കിയ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിസ്‌കാരത്തിന് വിശ്വാസികളെ പ്രവേശിപ്പിക്കാമെന്നാണ് ആദ്യം കേന്ദ്രം കോടതിയെ അറിയിച്ചത്. പിന്നീട് ആരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും ദില്ലിയില്‍ ദുരന്തനിവാരണ നിയമം നിലനില്‍ക്കുന്നു എന്നും ഹൈക്കോടതിയെ അറിയിച്ചു.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

പോലീസ് അനുമതി നല്‍കുന്ന 200 പേരില്‍ 20 പേര്‍ക്ക് ഒരു നേരം പ്രാര്‍ഥനയ്ക്ക് പ്രവേശിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോടതിയെ അറിയിച്ചത്. എന്തുകൊണ്ടാണ് ഇവിടെ 20 പേരുടെ നിയന്ത്രണം എന്ന് കോടതി ചോദിച്ചു. മറ്റ് ആരാധനാലയങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത വേളയില്‍ പള്ളിയില്‍ നിശ്ചിത ആളുകള്‍ക്ക് മാത്രം പ്രവേശനം എന്ന നിബന്ധന ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. 200 പേരുടെ പട്ടിക അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. 200 പേരുടെ പട്ടിക തയ്യാറാക്കല്‍ വളരെ പ്രയാകരമാണ് എന്ന് ദില്ലി വഖഫ് ബോര്‍ഡും ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് 50 പേര്‍ക്ക് കോടതി അനുമതി നല്‍കിയത്.

English summary
High Court grants permission to 50 people for prayer in Nizamuddin Markaz mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X