Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിവാദം: കര്‍ണാടകയില്‍ 11, 12 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുധനാഴ്ച വരെ അവധി

ബംഗളൂരു : മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസുകളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നു. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ 11 , 12 ക്ലാസുകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ അവധിയായിരിക്കും. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനാലാണ് ക്ലാസുകള്‍ അടച്ചിടുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് അറിയിച്ചു .

india

അതേ സമയം , പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി ബാധകമല്ല. ക്ലാസുകള്‍ പഴയത് പോലെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജില്‍ ഹിജാബ് നിരോധനത്തിനെതിരെ കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്രതിഷേധം മറ്റ് പല സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരുന്നു. തുടര്‍ന്ന് കാവി സ്‌കാര്‍ഫ് ധരിച്ച വിദ്യാര്‍ത്ഥികള്‍ എതിര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇത് വലിയ സംഘര്‍ഷത്തിലേക്കാണ് നയിച്ചത്. കോളേജില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് നിയന്ത്രിക്കാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കിയിരുന്നു.

അതേസമയം, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് അടിയന്തര വാദം കേള്‍ക്കല്‍ സുപ്രീം കോടതി ഇന്ന് നിരസിച്ചുരുന്നു, ''ഉചിതമായ സമയത്ത് മാത്രമേ അത് ഇടപെടൂ എന്നാണ് കോടതി അറിയിച്ചത്. കര്‍ണാടകയിലെ ഒരു പെണ്‍കുട്ടിയാണ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 15 ന് പ്രായോഗിക പരീക്ഷകള്‍ ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.

അതേസമയം, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടകയിലെ മൂന്ന് നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഉഡുപ്പി, ചിത്രദുര്‍ഗ, ദൊഡ്ഡബല്ലാപുര എന്നിവിടങ്ങളില്‍ പോലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ക്രമസമാധാന പാലനത്തിനായി ഫ്‌ലാഗ് മാര്‍ച്ച് നടത്തിയത് .

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍, ഷാളുകള്‍, ഹിജാബ് എന്നിവ അനുവദിക്കില്ലെന്ന് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം, ഹിജാബ് വിവാദം രാജ്യമാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+