വീണ്ടും വാക്ക്പോര്! പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിൽ എത്തി: വിലക്കി തിരിച്ചയച്ച് അധികൃതർ
മംഗളൂരു: ഹിജാബ് ധരിച്ച് കോളേജിൽ എത്തിയ പെൺകുട്ടികളെ ക്ലാസിൽ കയറാതെ വിലക്കി അധികൃതർ. മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം നടന്നത്. ഒരു കൂട്ടം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച ശനിയാഴ്ച രാവിലെ ക്യാമ്പസിൽ എത്തിയിരുന്നു.
മംഗളൂരു യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ അനുസൂയ റായിയാണ് പെൺകുട്ടികളെ വിലക്കിയത്. ഇതിന് പിന്നാലെ കോളേജിനുളളിൽ നിന്നും ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പെൺകുട്ടികളുമായി പ്രിൻസിപ്പൽ സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പുറത്തുവന്ന വൈറൽ വീഡിയോയിൽ കാണാൻ സാധിക്കും.
അതേസമയം, നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് കർണാടകയിൽ വീണ്ടും ഹിജാബ് വിവാദമെത്തിയത്. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവ്വകലാശാല നിർദ്ദേശം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം.

മംഗലാപുരം സർവ്വകലാശാലയിലെ വി - സി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. മാർച്ച് 15 - ന് പുറത്തു വന്ന കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം, ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ല എന്ന് വി സി സുബ്രഹ്മണ്യ യദപ്പാടിത്തയ വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ, ശനിയാഴ്ച വീണ്ടും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയക്കുകയാണ് ചെയ്തത്.

അതേസമയം, ഹൈക്കോടതിയും സർക്കാരിന്റെ ഉത്തരവുകളും എല്ലാവരും അനുസരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കി. "ഇവിടെ വീണ്ടും ഹിജാബ് വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. എല്ലാവരും കോടതിയും സർക്കാരിന്റെ ഉത്തരവും പാലിക്കണം. ഭൂരിഭാഗം ആളുകളും ഇത് പിന്തുടരുന്നുണ്ട്. കോടതി ഉത്തരവ് പാലിക്കണം എന്നതാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. വിദ്യാർത്ഥികൾക്ക് പഠനമാണ് പ്രധാനമാണ്" ബൊമ്മൈ പറഞ്ഞു.

അതേസമയം, കര്‍ണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിധി വന്നത് മാർച്ച് 15- നായിരുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിവാദ സംഭവത്തിൽ വിധി പറഞ്ഞത്. ഹിജാബ് ഇസ്ലാം മതാചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലിക അാവകാശങ്ങളുടെ ലംഘനമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു വിധി. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേട്ടതിന് ശേഷം ആയിരുന്നു കോടതിയുടെ വിധി മാർച്ച് 15 - ന് പുറത്തു വന്നത്. ഫെബ്രുവരി 25 നാണ് ഹിജാബ് കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായത്.

പിന്നീട് അഭിഭാഷകരോട് ഫെബ്രുവരി 25 നകം വാദം അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും ബെംഗളൂരു സിറ്റിയിലും നിരോധനാജ്ഞ (144) അടക്കം പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയിലെ തീരദേശ പട്ടണമായ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലീം പെണ്‍കുട്ടികളെ ക്ലാസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദം ആരംഭിച്ചത്.

ജനുവരി ഒന്നിനായിരുന്നു വിവാദ സംഭവം പൊട്ടിപുറപ്പെട്ടത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ, വിഷയം സംഘര്‍ഷ ഭരിതമായി മാറി. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചതിന് മറുപടിയായി ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫും കാവി പതാകയുമായി രംഗത്ത് വന്നു. പിന്നാലെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications