• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് 4 നാള്‍ മാത്രം: ഹിമാചലില്‍ ഞെട്ടി കോണ്‍ഗ്രസ്, 28 പ്രമുഖ നേതാക്കള്‍ ബിജെപിയില്‍

Google Oneindia Malayalam News

ഷിംല: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞു പോക്ക്. എച്ച് പി സി സി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാൽ താക്കൂർ ഖണ്ഡ് ഉൾപ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാർട്ടിവിട്ട് ബി ജെ പിയില്‍ ചേർന്നത്.

വോട്ടെടുപ്പിന് നാല് ദിവസം ശേഷിക്കെ 26 കോൺഗ്രസ് നേതാക്കളാണ് സ്വന്തം പാർട്ടി വിട്ട് ഭരണപക്ഷത്തേക്ക് മാറിയിരിക്കുന്നത്. വോട്ടെടുപ്പിന് ഒരാഴ്‌ചയിൽ താഴെ മാത്രം അവശേഷിക്കെ കോൺഗ്രസ് പാർട്ടിക്ക് ഇത് വലിയ ഞെട്ടലാണുണ്ടാക്കിയതെന്നാണ് വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസ് നേതാക്കൾ ബി ജെ പിയില്‍ ചേർന്നത്

മുഖ്യമന്ത്രി ജയറാം താക്കൂറിന്റെയും ബി ജെ പി സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബി ജെ പിയുടെ സുധൻ സിംഗിന്റെയും സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബി ജെ പിയില്‍ ചേർന്നത്. ഷിംലയിലെ ബി ജെ പി സ്ഥാനാർത്ഥി സഞ്ജയ് സൂദും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക് എത്തുമെന്ന് പാർട്ടി നേതൃത്വം അവകാശപ്പെട്ടു.

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരുംഅനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ

കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത, മെഹർ സിംഗ് കൻവാർ, യൂത്ത് കോൺഗ്രസ് രാഹുൽ നേഗി, ജയ് മാ ശക്തി സോഷ്യൽ സൻസ്ഥാൻ പ്രസിഡന്റ് ജോഗീന്ദർ താക്കൂർ എന്നിവർ ബി ജെ പിയിലേക്ക് കൂറുമാറിയവരില്‍ ഉൾപ്പെടുന്നു.

ബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനംബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനം

ചമ്യാന വാർഡ് അംഗം യോഗേന്ദ്ര സിംഗ്,

നരേഷ് വർമ്മ, ചമ്യാന വാർഡ് അംഗം യോഗേന്ദ്ര സിംഗ്, ടാക്സി യൂണിയൻ അംഗം രാകേഷ് ചൗഹാൻ, ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഷിംല പ്രസിഡന്റ് ധർമേന്ദ്ര കുമാർ, ചമൻ ലാൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ദേവേന്ദ്ര സിംഗ്, മഹേന്ദ്ര സിംഗ്, യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി മുനിഷ് മണ്ഡല, ബാലകൃഷ്ണ ബോബി, സുനിൽ ശർമ, സുരേന്ദ്ര താക്കൂർ, സന്ദീപ് സാംത, രവി എന്നിവരാണ് ഈ നേതാക്കൾക്കൊപ്പം കൂറുമാറിയ മറ്റ് നേതാക്കള്‍.

മുൻ ഹിമാചൽ പ്രദേശ് ബി ജെ പി പ്രസിഡന്റ്

അതേസമയം, മുൻ ഹിമാചൽ പ്രദേശ് ബി ജെ പി പ്രസിഡന്റ് ഖിമി റാം നേരത്തെ കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. അധികാരത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രതിപക്ഷ പാർട്ടി അദ്ദേഹത്തെ കുളു ജില്ലയിലെ ബഞ്ചാറിൽ നിന്ന് മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഭരണകക്ഷിയുടെ സാധ്യതകൾക്ക് കൂടുതൽ തിരിച്ചടി നൽകുന്നതിനാല്‍ ഇവിടെ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്നു.

1990-കളിൽ രാഷ്ട്രീയത്തിലെത്തിയ 73-കാര

1990-കളിൽ രാഷ്ട്രീയത്തിലെത്തിയ 73-കാരൻ ഖിമി റാം കൗൺസില്‍ അംഗമായിരുന്നു. 2003ൽ ബഞ്ചാറിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. നാല് വർഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം സീറ്റ് നിലനിർത്തി. അതേ വർഷം തന്നെ സംസ്ഥാന അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായും ഖിമി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2009ൽ നിലവിലെ മുഖ്യമന്ത്രി ജയ് റാം താക്കൂറിനെ

2009ൽ നിലവിലെ മുഖ്യമന്ത്രി ജയ് റാം താക്കൂറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ ധുമലിന്റെ പിന്തുണയോടെ അദ്ദേഹം സംസ്ഥാന ബിജെപി അധ്യക്ഷനായി. അടുത്ത വർഷം, റാം ഐകകണ്‌ഠേന വീണ്ടും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലം സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോരിന്റേത് കൂടിയായിരുന്നു.

ബിജെപിയുടെ സംസ്ഥാന ബോഡിയിൽ നിന്നും

ബിജെപിയുടെ സംസ്ഥാന ബോഡിയിൽ നിന്നും ജില്ലാ ഘടകത്തിൽ നിന്നും നവീൻ ധിമാനെയും ടിക്കു ഠാക്കൂറിനെയും ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ പേരിൽ 2011 ഡിസംബറിൽ മുൻ സംസ്ഥാന പാർട്ടി പ്രസിഡന്റും മുൻ എംപിയുമായ മഹേശ്വര് സിംഗ് പാർട്ടി വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഖിമിയേയും ദേശീയ നേതൃത്വം പദവിയില്‍ നിന്ന് മാറ്റുകയായിരുന്നു. ഇത്തവണ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് നല്‍കിയതുമില്ല.

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

English summary
Himachal Pradesh Assembly Election 2022: 28 prominent Congress leaders join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X