കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി, മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിന് പിന്നാലെ ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി. ഇതിനുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു. പാനലിനെ ഉപയോഗിച്ച് ചര്‍ച്ച നടത്തിയ ശേഷം അത് നടപ്പാക്കാനായിരിക്കും ബിജെപിയുടെ തീരുമാനം. ഹിമാചല്‍ ഭവനില്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു താക്കൂറിന്റെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് നല്ല ചുവടുവെപ്പാണ്. നല്ല തുടക്കവുമാണെന്ന് താക്കൂര്‍ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ശേഷമുള്ള സാഹചര്യം പരിശോധിക്കുമെന്ന് താക്കൂര്‍ വ്യക്തമാക്കി.

ജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപിജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപി

1

ഹിമാചലില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് തുറന്ന മനസ്സാണ് ഉള്ളത്. എന്തൊക്കെ സാഹചര്യങ്ങളാണ് അതിന് മുമ്പ് മെച്ചപ്പെടുത്തേണ്ടത് എന്ന് പരിശോധിക്കും. ഉത്തരാഖണ്ഡില്‍ സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം നല്ല സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ധൃതി പിടിച്ച് ഒരു തീരുമാനവും എടുക്കില്ല. നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് തള്ളിക്കളയാനാവില്ല. ഒരുപക്ഷേ അതിന് മുമ്പ് നടപ്പാക്കിയേക്കാം. ഏറ്റവും മികച്ച വഴികളാണ് സിവില്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ആവശ്യം. അക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ജയറാം താക്കൂര്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരികയാണെന്ന വാദങ്ങളെ താക്കൂര്‍ തള്ളിക്കളഞ്ഞു. ഹിമാചല്‍ പ്രദേശ് സമാധാനപരമായ സംസ്ഥാനമാണ്. എഎപി മോഡല്‍ രാഷ്ട്രീയം അവിടെ ചെലവാകില്ല. മൂന്നാമതൊരു കക്ഷിയെ ഒരിക്കലും സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. പുറത്ത് നിന്നൊരു നേതൃത്വത്തെ കൊണ്ടുവന്ന് ഒരിക്കലും ഹിമാചല്‍ പ്രദേശില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും താക്കൂര്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെ മുന്നില്‍ നിര്‍ത്തിയാണ് എഎപി ഹിമാചലില്‍ പ്രവര്‍ത്തനം നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. പറയാന്‍ മാത്രമുള്ള നേതാക്കളും സംസ്ഥാനത്ത് എഎപിക്കില്ല. ഇതാണ് ജയറാം താക്കൂര്‍ ചൂണ്ടിക്കാണിച്ചത്.

ഇതൊരു പഞ്ചാബാണെന്ന് കരുതി എഎപി വരേണ്ട. അവര്‍ക്ക് പരിശ്രമിക്കാം. കാരണം ഇതൊരു ജനാധിപത്യമാണ്. പക്ഷേ അവരൊരിക്കലും വിജയിക്കില്ല. തിരഞ്ഞെടുപ്പ് എപ്പോഴും വെല്ലുവിളിയാണ്. ബിജെപിക്ക് തുടര്‍ച്ചയായ രണ്ടാം തവണ അധികാരം ലഭിക്കുന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 1985ന് ശേഷം അത് നടന്നിട്ടില്ല. എന്നാല്‍ യുപിയിലും ഉത്തരാഖണ്ഡിലും ആ ട്രെന്‍ഡ് തെറ്റിച്ച് ബിജെപി അധികാരത്തിലെത്തിയിട്ടുണ്ടെന്നും ജയറാം താക്കൂര്‍ പറയുന്നു. സാമൂഹ്യ ക്ഷേമ മേഖലയ്ക്കാണ് ഹിമാചല്‍ പ്രദേശ് മുന്‍ഗണന നല്‍കുന്നത്. മുന്‍ സര്‍ക്കാര്‍ 400 കോടി മാത്രമാണ് ആ മേഖലയില്‍ ചെലവിട്ടത്. എന്നാല്‍ 1300 കോടി രൂപയാണ് ബിജെപി സര്‍ക്കാര്‍ ചെലവിട്ടതെന്നും താക്കൂര്‍ വ്യക്തമാക്കി.

വാര്‍ധക്യ പെന്‍ഷനുള്ള പ്രായം എഴുപത് വയസ്സില്‍ നിന്ന് അറുപത് വയസ്സായി മാറ്റിയിട്ടുണ്ട്. ഇത് കൂടുതല്‍ വയോധികരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായിട്ടാണ്. 6,35375 വ്യക്തികള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 20 ലക്ഷം പേര്‍ ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ സേവനങ്ങള്‍ ലഭിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് മുഖ്യമന്ത്രി ഹിംകെയര്‍ യോജന വഴിയും സേവനം ലഭിക്കും. 2.40 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രകാരം ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ കൊടുക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് ഹിമാചല്‍ പ്രദേശാണ്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഗ്യാസ് ലഭിക്കുന്നു. ബാക്കിയുള്ള 3.25 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരവും ഗ്യാസ് കണക്ഷന്‍ ലഭിച്ചെന്ന് ജയറാം താക്കൂര്‍ പറഞ്ഞു.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

പ്രശാന്തിന്റെ പ്ലാനില്‍ പുതുമയില്ലെന്ന് ജി23, കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍പ്രശാന്തിന്റെ പ്ലാനില്‍ പുതുമയില്ലെന്ന് ജി23, കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍

English summary
himachal pradesh considering to implement uniform civil code but not in a rush says jai ram thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X