കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകെയുള്ളത് 68 സീറ്റ്, സ്ഥാനാര്‍ത്ഥിയാകാന്‍ തുനിഞ്ഞിറങ്ങി 1347 പേര്‍; കോണ്‍ഗ്രസിന് വീണ്ടും തലവേദന

Google Oneindia Malayalam News

ഷിംല: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സീറ്റ് മോഹിച്ച് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് 1347 പേര്‍. 68 സീറ്റിലേക്കാണ് ഇത്രയും പേര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2017 ലേതിനേക്കാള്‍ മൂന്നിരട്ടിയാണ് സീറ്റ് മോഹികളുടെ എണ്ണത്തിലെ വര്‍ധന. സ്ഥാനാര്‍ത്ഥിയാകാന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.

നവംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 17 പട്ടികജാതിക്കാര്‍ക്കും മൂന്ന് പട്ടികവര്‍ഗക്കാര്‍ക്കും ഉള്‍പ്പെടെ 68 സീറ്റുകളിലേക്കാണ് സീറ്റ് മോഹികള്‍ അപേക്ഷിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സെപ്റ്റംബര്‍ അഞ്ചിന് ദല്‍ഹിയില്‍ ചേരും. 677 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചപ്പോള്‍ 670 പേര്‍ ഓഫ്ലൈനായി അപേക്ഷിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ നരേഷ് ചൗഹാന്‍ പറഞ്ഞു.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

1

ഷിംലയില്‍ നിന്ന് (അര്‍ബന്‍) 40-ലധികം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകരുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഫീസ് ഈടാക്കാതെയാണ് അപേക്ഷകള്‍ ക്ഷണിച്ചത്. അതാവാം ടിക്കറ്റിനായി നിരവധി പേര്‍ അപേക്ഷിച്ചത് എന്നാണ് വിലയിരുത്തല്‍.

2

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാനൂറോളം പേരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും (ഡി സി സി) പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും (പി സി സി) ഓഫീസുകളിലും സീറ്റ് മോഹികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നോമനേഷനില്‍ നേതൃത്വത്തിന് പുറമെ 19 അംഗങ്ങള്‍ അടങ്ങുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളില്‍ സമവായമുണ്ടാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

3

നേരത്തെ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍, തോല്‍വിയുടെ മാര്‍ജിന്‍, പ്രായം, മുമ്പ് പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളുടെ എണ്ണം എന്നിവയല്ലൊം മാനദണ്ഡമാക്കും എന്നാണ് റിപ്പോര്‍ട്ട്. 22 സിറ്റിംഗ് എം എല്‍ എമാരില്‍ 20 പേരെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. രണ്ട് എം എല്‍ എമാര്‍ അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍

4

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് തര്‍ക്കമില്ലാതെ 68 നിയമസഭാ മണ്ഡലങ്ങളില്‍ പകുതിയിലധികവും സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കാന്‍ കഴിയും. ഇത് സ്ഥാനാര്‍ത്ഥികള്‍ക്ക് വാശിയേറിയ പ്രചാരണം ആരംഭിക്കാന്‍ സഹായിക്കും, ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

5

ഇത്തവണ സീറ്റ് ലഭിക്കാതെ പോയാല്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുള്ള ചില മുതിര്‍ന്ന ബി ജെ പി നേതാക്കളെ കോണ്‍ഗ്രസ് രംഗത്തിറക്കാനും സാധ്യതയുണ്ട്. മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ ഖിമി റാം കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കുളു ജില്ലയിലെ ബഞ്ചാര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് സാധ്യത.

English summary
Himachal Pradesh election 2022: 1347 congress candidates submitted their applications to 68 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X