കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ച് ചേര്‍ത്ത് ബി ജെ പി. ഞായറാഴ്ച ചേരുന്ന യോഗത്തില്‍ സംസ്ഥാനത്ത് ബി ജെ പിക്കായി മത്സരിച്ച 68 സ്ഥാനാര്‍ത്ഥികളും നിര്‍ബന്ധമായി പങ്കെടുക്കണം എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 8 ന് ആണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കാനിരിക്കുന്നത്.

ധര്‍മ്മശാലയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ വോട്ടിംഗ്, പോസ്റ്റല്‍ ബാലറ്റ് ട്രെന്‍ഡുകള്‍ എന്നിവ അവലോകനം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളും വിധിക്ക് ശേഷമുള്ള സാഹചര്യങ്ങളും ബി ജെ പി നേതാക്കള്‍ വിശകലനം ചെയ്യും.

1

68 സ്ഥാനാര്‍ത്ഥികളെ കൂടാതെ, മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, ഹിമാചല്‍ പ്രദേശ് ബി ജെ പിയുടെ ചുമതല ഉള്ള ബി ജെ പി അവിനാഷ് റായ് ഖന്ന, സഹ ചുമതലയുള്ള സഞ്ജയ് ടണ്ടന്‍, ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് സൗദാന്‍ സിംഗ്, സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സുരേഷ് കശ്യപ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

2

സംസ്ഥാനത്ത് ചിലപ്പോള്‍ തൂക്ക് മന്ത്രിസഭയ്ക്ക് പോലും സാധ്യത ഉണ്ട് എന്ന നിലയില്‍ പ്രവചനം വന്നതോടെയാണ് ബി ജെ പിയുടെ തിരക്കിട്ട നീക്കം. വിമതരുടെ സാന്നിധ്യം ബി ജെ പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. കുറച്ച് സീറ്റുകളില്‍ വിമതര്‍ ഭീഷണിയാകും എന്ന് കരുതിയിരുന്നെങ്കിലും ഇത്രയധികം വിമത സ്ഥാനാര്‍ത്ഥികള്‍ സ്വാധീനം ചെലുത്തുമെന്ന് ബി െജപി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല.

വിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനുംവിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും

3

അതേസമയം ബി ജെ പി പരസ്യമായി ഇത്തരം പ്രവചനങ്ങളെ തള്ളുന്നുണ്ട്. സ്വതന്ത്രര്‍ എത്ര നല്ല സ്വാധീനം ചെലുത്തിയാലും, ആത്യന്തികമായി, സ്ഥിരത നല്‍കുന്ന ഒരു പാര്‍ട്ടിക്കൊപ്പമാണ് വോട്ടര്‍മാര്‍ നില്‍ക്കുക എന്നാണ് ഒരു ബി ജെ പി നേതാവ് പറഞ്ഞത്. തൂക്ക് മന്ത്രിസഭ സംസ്ഥാനത്ത് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ഹിമാചല്‍ പ്രദേശിലെ മറ്റൊരു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ അവകാശവാദം.

കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?

4

മുന്നോട്ട് എങ്ങനെ നീങ്ങണം എന്ന് തയ്യാറെടുക്കുന്നതിനും ഫലത്തിന് ശേഷമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഞങ്ങള്‍ പ്രീ റിസള്‍ട്ട് സ്ട്രാറ്റജി മീറ്റിംഗുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതല്ലാതെ തൂക്കുസഭയൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് ബി ജെ പി നേതാവ് പറയുന്നത്. അതേസമയം അന്തിമഫലം വരുമ്പോള്‍ സ്വതന്ത്രര്‍ നിര്‍ണായക റോള്‍ വഹിക്കും എന്ന് ചില ബി ജെ പി നേതാക്കളെങ്കിലും കരുതുന്നുണ്ട്.

5

എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി വോട്ട് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. പോസ്റ്റല്‍ ബാലറ്റുകള്‍ ഏറെയുള്ള സംസ്ഥാനത്ത് ഇതും നിര്‍ണായകമാണ്. തെരഞ്ഞെടുപ്പില്‍ നേരിട്ട വെല്ലുവിളികള്‍, അവര്‍ തിരിച്ചറിഞ്ഞ പോരായ്മകള്‍, വോട്ടിംഗ് പ്രവണതകള്‍, ഓരോ സീറ്റിനേയും കുറിച്ചുള്ള സ്വയം വിലയിരുത്തല്‍ എന്നിവയാണ് നാളത്തെ സ്ഥാനാര്‍ത്ഥികളുടെ യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ റിപ്പോര്‍ട്ട് തേടുക.

6

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് ബി ജെ പി നേതാക്കള്‍ക്കിടയിലും അണികള്‍ക്കുള്ളിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. ബി ജെ പിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് ചില നേതാക്കള്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രരായി മത്സരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ മണ്ഡി മേഖലയില്‍ പോലും പാര്‍ട്ടി വിമത സ്ഥാനാര്‍ഥികളെ നേരിട്ടിരുന്നു.

English summary
Himachal Pradesh Election 2022: BJP called a meeting of the candidates just days before the counting of votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X