
തമ്മിലടി കാര്യമായി; കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ കോട്ടയില്‍ 5 സീറ്റിലും ബിജെപി തോറ്റു
ദില്ലി: ഹിമാചല്‍ പ്രദേശില്‍ തമ്മിലടിച്ച് സുപ്രധാന കോട്ട നഷ്ടമാക്കി ബിജെപി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ കോട്ടയിലെ അഞ്ച് സീറ്റുകളിലും ബിജെപി തോറ്റു. ഹാമിര്‍പൂര്‍ ജില്ലയിലാണ് ഈ സീറ്റുകളെല്ലാം വരുന്നത്. അനുരാഗ് താക്കൂറിന് വ്യക്തിപരമായി ഇത് വലിയ തിരിച്ചടിയാണ്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ രാഷ്ട്രീയ കരിയറിനും ഇത് അന്ത്യം കുറിച്ചിരിക്കുകയാണ്.
ഇത്തവണ ബിജെപി ധുമലിന് ടിക്കറ്റ് നല്‍കിയിരുന്നില്ല. അനുരാഗ് താക്കൂറിന്റെ പിതാവാണ് അദ്ദേഹം. ഇത് ധുമലിനെ പിന്തുണയ്ക്കുന്നവരില്‍ പ്രവര്‍ത്തകരില്‍ വലിയ രോഷത്തിന് കാരണമായിരുന്നു. വിമതരുടെ വലിയ നിര തന്നെ മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നു.
2017ല്‍ ഹാമിര്‍പൂരിലെ സുജന്‍പൂരില്‍ നിന്ന് ധുമല്‍ മത്സരിച്ചത് പരാജയപ്പെട്ടതാണ് ഇത്തവണ സീറ്റ് നിഷേധിക്കാന്‍ കാരണം. അന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ധുമല്‍. ആ തോല്‍വി ബിജെപിക്ക് വലിയ നാണക്കേടായിരുന്നു. ഇതോടെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയും അദ്ദേഹത്തെ തേടിയെത്തി.
തരംഗമായി സിംപ്സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍
ഇത്തവണ അനുരാഗ് താക്കൂര്‍ ഹാമിര്‍പൂര്‍ ജില്ലയില്‍ വന്‍ പ്രചാരണമാണ് നടത്തിയത്. മണ്ഡലത്തില്‍ കൂടുതല്‍ സമയം അദ്ദേഹം ചെലവിട്ടിരുന്നു. ഹാമിര്‍പൂരിലെ സമിര്‍പൂര്‍ ഗ്രാമത്തിലാണ് ധുമലിന്റെ കുടുംബത്തിന്റെ പൈതൃക സ്വത്തും കുടുംബ വീടുമുള്ളത്. അതേസമയം സ്വന്തം കോട്ട ഇത്തവണ പൂര്‍ണമായും ധുമല്‍ കുടുംബത്തിന്റെ കൈയ്യില്‍ നിന്ന് നഷ്ടമായിരിക്കുകയാണ്.
നേരത്തെ തന്നെ പഴയ പെന്‍ഷന്‍ പദ്ധതി തിരിച്ചുകൊണ്ടുവരണമെന്ന് ധുമല്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായകമായതും ഇത് തിരിച്ചുകൊണ്ടുവരുമെന്ന പ്രഖ്യാപനമാണ്. അനുരാഗ് താക്കൂര്‍ മോദി സര്‍ക്കാരിന്റെ ജനകീയ പദ്ധതികളും, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സ്‌കീമുമാണ് ഉന്നയിച്ചത്.
ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്ഫോടനം
ഇതൊന്നും ഹാമിര്‍പൂര്‍ മുഖവിലയ്‌ക്കെടുത്തില്ല. കേന്ദ്രത്തിന്റെ പേരില്‍ നടത്തിയ അവകാശവാദങ്ങളൊക്കെ സ്വന്തം മണ്ഡലത്തില്‍ തള്ളിക്കളയുന്നതാണ് കണ്ടത്. പ്രത്യേകിച്ച് ദേശീയ വിഷയങ്ങള്‍ ഉന്നയിച്ചതും അദ്ദേഹത്തിനും അനുയായികള്‍ക്കും തിരിച്ചടിയാവുകയായിരുന്നു.
ഹാമിര്‍പൂരിലെ അഞ്ച് സീറ്റുകളിലൊന്നായ സുജന്‍പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ രജീന്ദര്‍ സിംഗാണ് വിജയിച്ചത്. 399 വോട്ടിനായിരുന്നു ജയം. ബോറാഞ്ചില്‍ സുരേഷ് കുമാര്‍ കോണ്‍ഗ്രസിനായി ജയം നേടിക്കൊടുത്തു. ധുമലിന്റെ ജന്മ ദേശമായ സമീര്‍പൂരില്‍ അറുപത് വോട്ടിനാണ് മണ്ഡലം നഷ്ടമായത്. നാദോനില്‍ കോണ്‍ഗ്രസിന്റെ സുഖ്വീന്ദര്‍ സുക്കു വിജയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ 12899 വോട്ടിനാണ് വിജയിച്ചത്. ബര്‍സാര്‍ മണ്ഡലത്തിലാണ് വിജയമാര്‍ജിന്‍ ഏറ്റവും ഉയര്‍ന്നത്. 13792 വോട്ടിനാണ് ഇവിടെ ദത്ത് ലഖന്‍പാല്‍ വിജയിച്ചത്.