ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി നടത്താനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്നും വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടത്തുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 18ന് മുമ്പായി നടത്താനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ  ജോതിയാണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. 


ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ മറക്കരുത് ഈ തിയ്യതികള്‍, പണികിട്ടുന്നത് ആദായനികുതിയ്ക്ക്!

ak-joti-election-commissioner-

ഒക്ടോബര്‍ 16 മുതല്‍ ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 23 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഒക്ടോബര്‍ 26 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഹിമാചലില്‍ നിലവിലുള്ള 68 അംഗ നിയമസഭയുടെ കാലാവധി ജനുവരി ഏഴിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പെടുപ്പിനുള്ള തിയ്യതി പ്രത്യേകം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സൗജന്യ സേവനം: കേരളത്തില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്!

English summary
Himachal Pradesh Assembly elections 2017 will be held as a single phase on November 9 and the counting of votes will be held on December 18, 2017.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്