Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം വോട്ടുകള്‍ക്കായി പിന്നാലെ നടക്കില്ല, ചോദിക്കുന്ന സമയം വരും, വിശദീകരിച്ച് ഹിമന്ത ശര്‍മ

ന്യൂഡല്‍ഹി: വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ. മുസ്ലീം സമുദായത്തിന്റെ പ്രശ്‌നങ്ങളുമായി രാഷ്ട്രീയത്തെ ബന്ധിപ്പിക്കില്ല. കോണ്‍ഗ്രസ് അതാണ് ചെയ്യുന്നത്. അത്തരം രാഷ്ട്രീയത്തോട് താല്‍പര്യമില്ല. വോട്ട് കിട്ടാന്‍ വേണ്ടിയുള്ള രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇപ്പോള്‍ എനിക്ക് മുസ്ലീം വോട്ടുകളുടെ ആവശ്യമില്ല. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാവുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം കാരണമാണ്.

ഓരോ മാസത്തിലും മുസ്ലീം മേഖലകള്‍ സന്ദര്‍ശിക്കാറുണ്ട്. അവരുടെ പരിപാടികളിലും, മുസ്ലീം സമുദായത്തിലെ ആളുകളെയും കാണാറുണ്ട്. വികസനത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാറില്ല. മുസ്ലീങ്ങള്‍ക്ക് കോണ്‍ഗ്രസുമായുള്ള ബന്ധം വോട്ടിന്റെ പേരിലുള്ളത് മാത്രമാണെന്നും ഹിമന്ത ശര്‍മ പറഞ്ഞു.മുസ്ലീങ്ങളോട് എനിക്ക് പറയാനുള്ളത് എനിക്ക് നിങ്ങളുടെ വോട്ട് തരരുത് എന്നാണ്. അടുത്ത പത്ത് വര്‍ഷം കൊണ്ട് നിങ്ങളുടെ മേഖലകളില്‍ ഞാന്‍ വികസനം കൊണ്ടുവരാം. ശൈശവ വിവാഹം പൂര്‍ണമായും ഞാന്‍ നിര്‍ത്തലാക്കുമെന്ന് ഉറപ്പ് നല്‍കാം.

himanta-biswa-sarma

മദ്രസകളില്‍ പോകുന്നത് അവസാനിപ്പിക്കൂ. പകരം കോളേജുകളില്‍ പോകൂ. മുസ്ലീം പെണ്‍കുട്ടികള്‍ക്കായി ഏഴ് കോളേജുകളാണ് ഞാന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശര്‍മയുടെ പരാമര്‍ശങ്ങള്‍. മുസ്ലീങ്ങള്‍ക്ക് ബിജെപിയുമായി ഉള്ള ബന്ധം വോട്ടുകള്‍ക്ക് അപ്പുറമുള്ളതാണെന്ന് അവര്‍ മനസ്സിലാക്കണമെന്നും ഹിമന്ത പറഞ്ഞു.

കോണ്‍ഗ്രസ് നല്ല റോഡുകളോ, സ്‌കൂളുകളോ മുസ്ലീം ഏരിയകളില്‍ നിര്‍മിച്ചിട്ടില്ല. എന്നാല്‍ അവ നിര്‍മിച്ച്, മികച്ച വികസനം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഇത് ഞാന്‍ സാധ്യമാക്കും. അതിന് ശേഷം മുസ്ലീങ്ങളോട് ഞാന്‍ വോട്ട് ചോദിക്കും. ഇപ്പോള്‍ അവരോട് വോട്ട് ചോദിച്ചാല്‍ എന്തെങ്കിലും കാര്യത്തിന് പ്രതിഫലം ചോദിക്കുന്നത് പോലെയാകും.

അതായത് നിങ്ങള്‍ വോട്ട് നല്‍കിയാല്‍ സഹായം ചെയ്യുമെന്ന് പറയുന്നത് പോലെയാകും. ഞാനെന്ത് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും ഹിമന്ത പറഞ്ഞു. നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മുസ്ലീം മേഖലകളില്‍ പ്രചാരണത്തിന് പോകേണ്ടെന്ന് ഹിമന്ത തീരുമാനിച്ചിരുന്നു.2016ലും 2020ലും മുസ്ലീം മേഖലകളില്‍ പ്രചാരണത്തിന് ഞാന്‍ പോയിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മാത്രമേ അവരെ കാണാന്‍ ഞാന്‍ പോകൂ.

ഇത്തവണയും അവരോട് പറഞ്ഞത് ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് വോട്ട് ചെയ്യാമെന്നാണ്. ബിജെപി ആ മേഖലയില്‍ പ്രചാരണത്തിന് വരില്ലെന്നും ഹിമന്ത പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് തനിക്ക് ഒന്നും നല്‍കിയിട്ടില്ല. അവര്‍ക്ക് ഞാന്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസല്ല രാഷ്ട്രീയത്തില്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയത്. ഗോഗോയിക്ക് മുന്നില്‍ എന്റെ കഴിവ് തെളിയിച്ചത് കൊണ്ടാണ് രാഷ്ട്രീയത്തില്‍ എത്തിച്ചത്. അസം വിദ്യാര്‍ത്ഥി സമൂഹത്തെ മൊത്തമായി പാര്‍ട്ടിയിലെത്തിച്ചത് ഞാനാണ്. ഗാന്ധി കുടുംബം ഞങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല ഞങ്ങളുടെ വിയര്‍പ്പും ചോരയുമാണ് ഗാന്ധി കുടുംബത്തെ ഉണ്ടാക്കിയതെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+