ഗ്യാൻവാപി കേസടക്കം വാദിച്ച മുതിർന്ന അഭിഭാഷകരെ പുറത്താക്കി ഹിന്ദു സംഘടന
ലഖ്നൗ; മുതിർന്ന അഭിഭാഷകരും അച്ഛനും മകനും ആയ ഹരിശങ്കർ ജെയിനും വിഷ്ണു ശങ്കർ ജെയിനും ഇനി തങ്ങൾക്കായി കേസ് വാദിക്കില്ലെന്ന് വിശ്വ വേദിക് സനാതൻ സംഘ് (വിവിഎസ്എസ്). സംഘടനയുടെ പ്രസിഡന്റ് ജിതേന്ദ്ര സിംഗ് വിശൻ ആണ് ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. കാശി വിശ്വനാഥുമായി ബന്ധപ്പെട്ട സമീപകാല കേസുകളിലും വാരാണസിയിലെ ഗ്യാൻവാപി പള്ളി കേസിലും ഈ തീരുമാനം ബാധകമായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്താൻ സംഘടന തയ്യാറായിട്ടില്ല. "രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ ഞങ്ങൾ ഫയൽ ചെയ്ത എല്ലാ കേസുകളിൽ നിന്നും അഭിഭാഷകരായ ഹരിശങ്കർ ജെയിന്റെയും വിഷ്ണു ശങ്കർ ജെയിന്റെയും റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചു." എന്ന് മാത്രമാണ് ഇവർ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലായി 50-ലധികം കേസുകളാണ് വി.വി.എസ്.എസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിൽ ഏഴെണ്ണം ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ടതാണ്. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് വിവിഎസ്എസ് സമർപ്പിച്ച ഏറ്റവും പുതിയ ഹർജിയിൽ മുസ്ലീങ്ങളെ സമുച്ചയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും പ്രദേശം മുഴുവൻ ഹിന്ദുക്കൾക്ക് നൽകണമെന്നും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വീഡിയോഗ്രാഫി സർവേയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നിന്ന് ഒരു ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടതിനെ തുടർന്നാണ് ഇവർ പുതിയ ഹർജികൾ സമർപ്പിച്ചത്. നിലവിൽ ലഖ്‌നൗവിലെ ടീലെ വാലി മസ്ജിദ്, ആഗ്രയിലെ താജ്മഹൽ, മഥുരയിലെ ഷാഹി ഈദ്ഗാ തുടങ്ങി അഞ്ചോളം കേസുകളിൽ ഹരിശങ്കർ ജെയിനും വിഷ്ണു ശങ്കർ ജെയിനും ആയിരുന്നു വിവിഎസ്എസിനായി വാദിച്ചുകൊണ്ടിരുന്നത്. അതേ സമയം ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തരുതെന്ന് വാരണാസി ജില്ലാ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ അനുവദിക്കണമെന്ന് കേസിലെ ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിർത്തു. തുടർന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹർജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവിറക്കിയത്. സർവേ റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും പകർപ്പ് വിവിധ കക്ഷികൾക്കു കോടതി നൽകിയിരുന്നു. റിപ്പോർട്ടിനോടുള്ള എതിർപ്പ് അറിയിക്കാനാണ് അവ നൽകിയതെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
അതിഥി... എന്നും ഓരേ പൊളിയാണ്; പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications