പാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണം
ചംബാരണ്‍: ഹിന്ദുസ്ഥാനില്‍ എല്ലാവരും ഹിന്ദുക്കള്‍. വിവാദമായ രാഷ്ട്രീയ പ്രസ്താവന തന്നെയാണിത്. വിവിധ മതവിശ്വാസങ്ങളില്‍ പെട്ടവര്‍ ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാവരും ഹിന്ദുക്കളാണെന്ന് എങ്ങിനെ പറയാം കഴിയും. ഉടന്‍ വരും ഉത്തരം, ഹിന്ദുത്വം ഒരു മതമല്ല അതൊരു സംസ്കാരമാണ്.എന്നാല്‍ ആ സംസ്കാരത്തിന്റെ ഭാഗമായി കഴിയാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ബിഹാറില്‍ തിരിച്ചറിയപ്പെടാതെ ആരും സഹായിക്കാനില്ലാതെ കഴിയുന്ന അവസ്ഥയാണ്. പാകിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് പ്രതീക്ഷയോടെ എത്തിയ ഹിന്ദു അഭയാര്‍ത്ഥികളാണ് വര്‍ഷങ്ങളായി കനിവ് കാത്ത് കഴിയുന്നത്.
ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നുമെത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍ കഴിയുന്ന 115 കോളനികളാണ് ബിഹാറിലുള്ളത്. ഒരു കാലത്ത് സര്‍ക്കാര്‍ ഇവര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി നല്കി കൂടെനിന്നപ്പോള്‍ മാനിഹാരി പുഴയിലുണ്ടായ വെള്ളപ്പൊക്കം ഈ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. റെക്കോര്‍ഡ് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ മണ്ണടിഞ്ഞ് കൃഷിയോഗ്യമല്ലാതായി. ഇതോടെ ദാരിദ്ര്യം ഇവരുടെ കൂടപ്പിറപ്പായി. ബംഗാളി പറയുന്ന ഹിന്ദുക്കളെ ഈസ്റ്റ് പാകിസ്ഥാനില്‍ നിന്നും ആട്ടിയോടിച്ചതോടെയാണ് ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയത്.

1956-ല്‍ പശ്ചിമ ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ദില്ലി, ആന്‍ഡമാന്‍ & നിക്കോബാര്‍, ആസാം, തൃപുര എന്നിവിടങ്ങളിലാണ് കേന്ദ്രം ഇവരെ താമസിപ്പിച്ചത്. കൃഷി ചെയ്യാനും താമസിക്കാനും നല്കിയ ഭൂമിയാണ് വെള്ളപ്പൊക്കത്തില്‍ നാശമായത്. രണ്ട് വര്‍ഷം മുന്‍പ് 2015-ലാണ് ഇവര്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. ജാതി ഒരു വിഷയമായ ബിഹാറില്‍ പരീക്ഷയ്ക്ക് നല്കാന് ജാതി സര്‍ട്ടിഫിക്കറ്റ് പോലും ഇവരുടെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അയല്‍സംസ്ഥാനമായ ബംഗാളില്‍ ഇവര്‍ എസ്സി വിഭാഗത്തില്‍ ഉള്‍പ്പെടുമ്പോഴാണ് ഈ അവസ്ഥ.
ബംഗാളി പറയുന്ന അഭയാര്‍ത്ഥികള്‍ പത്താം ക്ലാസ് വരെയോ അതിന് മുകളിലോ വിദ്യാഭ്യാസം നേടുന്നുണ്ട്. പക്ഷെ ഇതുകൊണ്ടൊന്നും ഇവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഒരു അതോറിറ്റി രൂപവത്കരിക്കണമെന്ന ആവശ്യം ഇതുവരെ അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications