കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ആഘോഷിച്ച് ഹിന്ദു സേന

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ആഘോഷിച്ച് ഹിന്ദു സേന ശ്രദ്ധേയമായി. ദില്ലിയിലെ ജന്ദര്‍ മന്ദിറിലായിരുന്നു അധികം അറിയപ്പെടാത്ത സംഘടനയുടെ വ്യത്യസ്ത രീതിയിലുള്ള പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ചും തോക്കുപിടിച്ചു നില്‍ക്കുന്ന ട്രംപിന്റെ ചിത്രത്തില്‍ ബലൂണുകള്‍ ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ ചെയ്തുമായിരുന്നു ആഘോഷം.

ട്രംപ് തീവ്രവാദത്തിനെതിരെ പോരാടുന്ന മിശിഹ ആണെന്നാണ് ഇതു സംബന്ധിച്ച് ഹിന്ദു സേന അഖിലേന്ത്യ പ്രസിഡന്റ് വിഷ്ണു ഗുപ്തയുടെ അഭിപ്രായം. ട്രംപ് മനുഷ്യാവകാശ സംരക്ഷകനാണ്. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രമ്പിന്റേത്. ട്രംപ് തങ്ങളുടെ ഹീറോയാണെന്നും വിഷ്ണു ഗുപ്ത അഭിപ്രായപ്പെട്ടു.

donald-trump

പ്രധാനമന്ത്രി മോദി രാജ്യത്തോട് മന്‍ കീ ബാത് നടത്തുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ളവരോട് മന്‍ കീ ബാത് നടത്തുകയാണ് ട്രംപ്. ഭാവിയിലും ഇത്തരത്തിലുള്ള പരിപാടികള്‍ ട്രംപിനുവേണ്ടി ആസൂത്രണം ചെയ്യുന്നുണ്ട്. അമേരിക്കന്‍ എംബസിക്കു മുന്നില്‍ ജെഎന്‍യു കാമ്പസിലും ട്രംപിനുവേണ്ടി റാലി നടത്തുമെന്നും വിഷ്ണു ഗുപ്ത പറഞ്ഞു.

വാട്‌സ്ആപ് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി ട്രംപിന്റെ പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട് സംഘടന. നേരത്തെ ജനുവരിയില്‍ ട്രംപിനുവേണ്ടി പ്രത്യേക പ്രാര്‍ഥനയും ഹിന്ദു സേന നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായാണ് പ്രാര്‍ഥന നടത്തിയത്.

English summary
Hindu Sena cuts cake for Donald Trump's Happy Birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X