'എനിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കൾ മുസ്ലീം രക്തം ഉള്ളവർ'; വിവാദ പ്രസംഗം നടത്തി യുപിയിലെ ബിജെപി എംഎൽഎ
ദില്ലി: എനിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കളുടെ സിരകളിൽ മുസ്ലീം രക്തമുണ്ടെന്ന വിവാദ പരാമർശവുമായി ഉത്തർ പ്രദേശിലെ ബിജെപി എംഎൽഎയും സ്ഥാനാർത്ഥിയുമായ രാഘവേന്ദ്ര പ്രതാപ് സിംഗ്. ഹിന്ദു യുവ വാഹിനിയുടെ ചുമതല കൂടിയുള്ള ആളാണ് ഡൊമാരിയഗഞ്ച് എംഎൽഎ. വിവാദമായി ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
അഞ്ച് ദിവസം മുമ്പാണ് താൻ ഈ പരാമർശം നടത്തിയതെന്ന് രാഘവേന്ദ്ര പ്രതാപ് സിംഗ് തിങ്കളാഴ്ച ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു, താൻ പ്രസ്താവന നടത്തിയതായി സമ്മതിച്ച സിംഗ് അതിനെ ലാഘവത്തോടെ ന്യായീകരിക്കുകയും ചെയ്തു. ''ഞാൻ ആ കാര്യങ്ങൾ പറഞ്ഞു, ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ ഞാൻ മറ്റൊരു സന്ദർഭത്തിൽ സംസാരിച്ചതാണത്. ഒരു ഉദാഹരണമായി, ഭൂതകാലവുമായി താരതമ്യം ചെയ്യുകയായിരുന്നു. ആരെയും ഭീഷണിപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഏകദേശം 39.8 ശതമാനം വോട്ടർമാരുള്ള 1.73 ലക്ഷം മുസ്ലീം വോട്ടർമാരുള്ള ഡൊമാരിയഗഞ്ചിൽ ഭീഷണിപ്പെടുത്തി ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമോ എന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും എനിക്ക് വോട്ട് ചെയ്യുമോ? അതിനാൽ ഈ ഗ്രാമത്തിലെ ഹിന്ദുക്കൾ മറ്റൊരു പക്ഷത്തെ പിന്തുണയ്ക്കുകയാണെങ്കിൽ, അവരുടെ സിരകളിൽ മുസ്ലീം രക്തമുണ്ടെന്ന് മനസ്സിലാക്കുക. അവർ രാജ്യദ്രോഹികളാണ്... ഇത്രയധികം ക്രൂരതകൾക്ക് ശേഷവും, ഒരു ഹിന്ദു മറുവശത്തേക്ക് പോയാൽ, അവനെ പൊതുസ്ഥലത്ത് മുഖം കാണിക്കാൻ അനുവദിക്കരുത്. എന്നാണ് വീഡിയോയിൽ രാഘവേന്ദ്ര പറയുന്നത്. മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ, രാഘവേന്ദ്ര സിംഗ് ആരാണെന്ന് ഞാൻ എല്ലാവരേയും അറിയിക്കും. വ്യക്തിപരമായ അധിക്ഷേപങ്ങളും വഞ്ചനകളും എനിക്ക് സഹിക്കാം, പക്ഷേ ഹിന്ദു സമൂഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നവരെ ഞാൻ നശിപ്പിക്കും. എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
ഹിന്ദുക്കൾ നേരിട്ട 'ക്രൂരതകൾ' എന്ന തന്റെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'അത് ശരിയാണ്. ഒരു ഹിന്ദു പെൺകുട്ടി മുസ്ലീം ആൺകുട്ടിയുടെ കൂടെ ഒളിച്ചോടി പോകുകയും ഹിന്ദുക്കൾ ആൺകുട്ടിക്ക് വേണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്താൽ. ആ സന്ദർഭത്തിലാണ് ഞാൻ സംസാരിച്ചത്. പൂർണ്ണമായ സംസാരം അങ്ങനെയായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു'. ആളുകൾ വീഡിയോകളിൽ വാക്കുകൾ നീക്കം ചെയ്യുകയോ ചേർക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും എംഎൽഎ പറഞ്ഞു.












Click it and Unblock the Notifications