Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ഹിന്ദുസ്ഥാൻ ഹിന്ദിയുടെ നാടല്ല, ഹിന്ദുക്കളുടെ നാട്'; ഇന്ത്യയിൽ എല്ലാ ഭാഷകൾക്കും തുല്യ അവകാശമെന്ന് സദ്ഗുരു

ന്യൂഡൽഹി: ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന ബിഹാർ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പ്രസ്‌താവനയ്ക്ക് എതിരെ സദ്ഗുരു ജഗ്ഗി വാസുദേവ് രംഗത്ത്. ഒരു രാഷ്‌ട്രീയ യോഗത്തിനിടെ ഹിന്ദി പ്രസംഗം മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിതീഷ് കുമാർ രൂക്ഷമായി പ്രതികരിക്കുക കൂടി ചെയ്‌ത പശ്ചാത്തലത്തിലാണ് സദ്ഗുരുവിന്റെ പ്രതികരണം.

"ഹിന്ദുസ്ഥാൻ എന്നാൽ ഹിമാലയത്തിനും ഇന്ദു സാഗരത്തിനും ഇടയിലുള്ള ഭൂമി അല്ലെങ്കിൽ ഹിന്ദുക്കളുടെ നാട് എന്നാണ് അർത്ഥമാക്കുന്നത് അല്ലാതെ ഹിന്ദി ഭാഷയുടെ നാടല്ല." സദ്ഗുരു എക്‌സിൽ പങ്കുവച്ച ഒരു പോസ്‌റ്റിലൂടെ അറിയിച്ചു.

nitishkumar

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും തുല്യപദവി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ മാനിക്കണമെന്നും അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. രാജ്യത്ത് ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് എതിരെ ശക്തമായ വികാരം നിലനിൽക്കുന്ന സമയത്താണ് സദ്ഗുരുവിന്റെ പ്രതികരണം.

"സ്വന്തം ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവ ഉൾക്കൊള്ളുന്ന നിരവധി സംസ്ഥാനങ്ങൾ രാജ്യത്ത് ഉള്ളതിനാൽ അത്തരം നിന്ദ്യമായ പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു" ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവ് തന്റെ പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ ഡിഎംകെ നേതാവ് ടിആർ ബാലുവിന് നിതീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗം മനസിലാക്കാൻ കഴിയാതെ വന്നതോടെ മൊഴിമാറ്റത്തിനുള്ള നിർദ്ദേശം മുന്നോട്ട് വച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. ആർജെഡി നേതാവ് മനോജ് ജാ പരിഭാഷ നടത്താമെന്ന് അറിയിച്ചെങ്കിലും നിതീഷ് ഇതിന് അനുവദിച്ചില്ല.

"നമ്മൾ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നും ഹിന്ദിയെ നമ്മുടെ ദേശീയ ഭാഷ എന്നും വിളിക്കുന്നു. നമുക്ക് ഭാഷ എന്തായാലും അറിയണം." ഇതിനോട് ബന്ധപ്പിച്ചു കൊണ്ട് നിതീഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രതികരണം വിവാദമായിരുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് ഹിന്ദി അടിച്ചേൽപ്പിക്കലിന് എതിരെ ശക്തമായി എതിർപ്പുന്നയിക്കുന്ന ഡിഎംകെ കൂടി ഭാഗമായി സഖ്യ യോഗത്തിൽ ഇത്തരമൊരു പ്രസ്‌താവന വന്നത് വലിയ രീതിയിൽ വിവാദമായിരുന്നു.

നേരത്ത ആഭ്യന്തര മന്ത്രി അമിത് ഷായും ഡിഎംകെ നേതാക്കളും തമ്മിൽ ഈ വിഷയവുമായി ബന്ധപ്പെട്ട വലിയ വാഗ്വാദം നടന്നിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കൽ നടക്കില്ലെന്നും എല്ലാ പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെടണമെന്നും ആയിരുന്നു ഡിഎംകെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+