Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ" !! പുതിയ വാക്കുമായി ശശി തരൂര്‍

Recommended Video

cmsvideo
    വീണ്ടും ഞെട്ടിച്ച് ശശി തരൂർ | Oneindia Malayalam

    ശശി തരൂരിന്‍റെ വിദേശച്ചുവയുള്ള ഇംഗ്ലീഷ് പലപ്പോഴും നമ്മള്‍ മലയാളികള്‍ക്ക് കേള്‍ക്കാന്‍ പോയിട്ട് വായിക്കാന്‍ പോലും കഴിയാറില്ല. എന്തിന് മലയാളികള്‍, ശശി തരൂറിന്‍റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയല്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട്. എന്തായാലും നിരവധി വായില്‍ക്കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യക്കാര്‍ക്ക് സംഭാവന ചെയ്ത ശശി തരൂര്‍ കഴിഞ്ഞ ദിവസവും ഒരു വാക്ക് പറഞ്ഞു. തന്‍റെ പുതിയ പുസ്തകത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് നാവുളുക്കുന്ന ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ എന്ന പ്രയോഗം അദ്ദേഹം നടത്തിയത്.

    ഈ വാക്കിന്‍റെ അര്‍ത്ഥം മനസിലായി മലയാളികള്‍ ക്ഷീണം മാറ്റിയിട്ടേ ഉള്ളൂ. അപ്പോഴിതാ മറ്റൊരു പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് ശശി തരൂര്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ്ഹി പ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ ( hippopotomonstrosesquipedaliophobia ) എന്ന പുതിയ വാക്ക് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.അതിന്‍റെ അര്‍ത്ഥം എന്താണെന്നല്ലേ പറയാം.

     ഫെരാഗോ

    ഫെരാഗോ

    സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലില്‍ വന്ന വാര്‍ത്തയ്ക്കുള്ള പ്രതികരണത്തില്‍ തരൂര്‍ ഉപയോഗിച്ച വാക്കായിരുന്നു മലയാളികളെ ആദ്യം വെള്ളം കുടിപ്പിച്ചത്. 'എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷന്‍സ്' എന്ന പ്രതികരണത്തിന്‍റെ അര്‍ത്ഥം മലയാളി തിരഞ്ഞ് പിടിച്ചപ്പോള്‍ ശരിക്കും ക്ഷീണിച്ചു.

     അര്‍ത്ഥം ഇങ്ങനെ

    അര്‍ത്ഥം ഇങ്ങനെ

    "പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വളച്ചൊടിച്ച വാർത്താ മിശ്രണങ്ങളും, ദുർവ്യഖ്യാനങ്ങളും, സമ്പൂർണ്ണ അസത്യങ്ങളും, സംപ്രേക്ഷണം ചെയ്യുന്നത് പത്രപ്രവർത്തകന്റെ വേഷം കെട്ടിയ, തത്വദീക്ഷയില്ലാത്ത ഒരു പ്രദർശനക്കാരനാണ്" - ശശി തരൂർ അർണാബ് ഗോസ്വാമിക്ക് കൊടുത്ത മറുപടിയെ സോഷ്യൽ മീഡിയ മലയാളീകരിച്ചത് ഇങ്ങനെയായിരുന്നു.

     കുഴപ്പിച്ചല്ലോ

    കുഴപ്പിച്ചല്ലോ

    ഇതിനെക്കാള്‍ നല്ലത് ഇംഗ്ലീഷ് ആണെന്നായിരുന്നു ചിലരുടെ കമന്‍റ്. ആശയക്കുഴപ്പമുണ്ടാക്കുന്ന, കുഴപ്പിക്കുന്ന എന്നൊക്കെയായിരുന്നു ആ കടിച്ചാപ്പൊട്ടാത്ത ഫെരാഗോ എന്ന വാക്കിന്‍റെ അര്‍ത്ഥം.

    പ്രയോഗം

    പ്രയോഗം

    ഇത്തരത്തില്‍ നിരവധി വാക്കുകള്‍ പിന്നീടും തരൂര്‍ ഇന്ത്യക്കാര്‍ക്ക് സംഭാവന ചെയ്തെങ്കിലും അതില്‍ ഏറ്റവും ഒടുവിലേത്തതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട 'floccinaucinihilipilification'എന്ന വാക്ക്.
    തന്‍റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ കുറിച്ച് ട്വിറ്ററില്‍ ഇട്ട കുറിപ്പിലാണ് നാവുളുക്കിപോകുന്ന 'floccinaucinihilipilification' എന്ന വാക്ക് തരൂര്‍ പ്രയോഗിച്ചത്.

    ട്വിറ്ററില്‍

    ട്വിറ്ററില്‍

    'ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ , 400 പേജ് നീണ്ട എന്‍റെ പുതിയ പുസ്തകം വൃഥാവ്യയത്തിനും അപ്പുറമാണ്. എന്തുകൊണ്ടാണ് എന്നറിയാന്‍ ഇപ്പോള്‍ തന്നെ പ്രീ ഓഡര്‍ ചെയ്യൂ എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. ഇതോടെ ട്വിറ്ററില്‍ ട്രെന്‍റിങ്ങ് ആയി മാറി ആ വാക്ക്.

     ആദ്യമായി

    ആദ്യമായി

    മൂല്യമില്ലാതെ കണക്കാക്കുന്ന പ്രവൃത്തിയേയോ ശീലത്തേയോ കുറിക്കുന്നതാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ. 2012 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്.

     29 അക്ഷരം

    29 അക്ഷരം

    ഫ്ലൊക്സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ 'ഫിക്കേഷനും' ചേര്‍ന്നുണ്ടായ ഈ 29 അക്ഷരമുള്ള വാക്ക്
    എന്തായാലും ട്വിറ്ററില്‍ വന്‍ ഹിറ്റായി. ഇന്നലെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കും അതായിരുന്നു.

    ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

     പുതിയ വാക്ക്

    പുതിയ വാക്ക്

    ആളുകള്‍ തന്‍റെ വാക്ക് തിരഞ്ഞ് വശംകെട്ടന്നത് വാര്‍ത്തയായതോടെ ഇപ്പോള്‍ ആ ട്വിറ്റര്‍ പോസ്റ്റിനെ കുറിച്ച് പ്രതിപാദിക്കാന്‍ പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. അതാണെങ്കില്‍ പിടിച്ചതിനെക്കാള്‍ വലുത് അളയില്‍ എന്ന അവസ്ഥയിലാണ് കാര്യം.

     അര്‍ത്ഥം ഇങ്ങനെ

    അര്‍ത്ഥം ഇങ്ങനെ

    ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയ ( hippopotomonstrosesquipedaliophobia ) എന്നതാണ് പുതിയ വാക്ക്. വലിയ വാക്കുകളോടുള്ള ഭയമെന്നാണ് ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്‌ക്യുപെഡലിയോഫോബിയുടെ അര്‍ത്ഥം.

     ഫേസബുക്കില്‍

    ഫേസബുക്കില്‍

    ഇത്തവണ വാക്കിന്റെ അര്‍ത്ഥവും തരൂര്‍ ഫേസ്ബുക്കില്‍ ഇട്ടത് കൊണ്ട് കാര്യമായി. അതിനെ വേണ്ടി തിരയേണ്ടി വന്നില്ല. അതേസമയം പാരഡോക്‌സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+