75ാമത് സ്വാതന്ത്ര്യദിനം; രാജ്യമാകെ ത്രിവര്‍ണം തെളിയും,താജ്മഹല്‍ ഒഴികെ... കാരണം ഇതാണ്
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. വീടുകളിലും,ഓഫിസുകളിലുമെല്ലാം കൊടി ഉയര്‍ത്താനുള്ള നിര്‍ദേശത്തിനൊപ്പം ചരിത്ര സ്മാരകങ്ങളിലും ഓഗസ്റ്റ് 15ന് ത്രിവർണ വെളിച്ചവിസ്മയം തെളിയും.150 ചരിത്ര സ്മാരകങ്ങളാണ് അന്നേ ദിവസം ത്രിവർണശോഭയിൽ വർണാഭമാകുക.
എന്നാല്‍ ത്രിവര്‍ണം തെളിയിക്കുന്നതില്‍ നിന്ന് താജ്മഹലിനെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. രാത്രിയില്‍ താജ്മഹലില്‍ ഒരു വെളിച്ചവും പാടില്ലന്ന സുപ്രീംകോടതിയുടെ ഉത്തരവാണ് ഇതിന് പിന്നിലെ കാരണം. ഈ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് താജ്മഹലിനെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ ഒരു ഉത്തരവ് സുപ്രീം കോടതി ഇറക്കിയതിന് പിന്നിലും ഒരു കാരണമുണ്ട്.

1997 മാർച്ച് 20നാണ് അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം. എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയതായി കണ്ടെത്തി.തുടർന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ്മഹലിൽ രാത്രിയിൽ വെളിച്ചവിന്യാസം നടത്തരുതെന്ന് നിർദേശിച്ചു. അന്ന് ഏർപ്പെടുത്തിയ വിലക്ക് ഇന്നുവരെ നീക്കിയിട്ടില്ല.

അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ആസാദി കാ അമൃത മഹോത്സവ്' എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം.

ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 'ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, നമുക്ക് 'ഹർ ഘർ തിരംഗ' പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക. ഇത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഓർക്കുന്നതായും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വീടുകള്‍ക്കൊപ്പം എല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില്‍ ത്രിവര്‍ണ പതാക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്നും
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

മന്‍ കി ബാത്തിലൂടെയായിരുന്നു ആഹ്വാനം. ദേശീയ പതാകക്ക് രൂപം നല്‍കിയ സ്വാതന്ത്ര്യസമര സേനാനി പിനാകി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതല്‍ സ്വാതന്ത്ര്യദിനം വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് മോദി ആവശ്യപ്പെട്ടത്.അതേസമയം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയര്‍ത്താൻ സര്‍ക്കാരും തീരുമാനിച്ചിരുന്നു.
ക്യൂട്ട്‌നെസ് കുറച്ച് കൂടുന്നുണ്ട്; അനിഖ സുന്ദരിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications