ആരാധകര്‍ക്ക് സല്‍മാന്‍ നന്ദി പറഞ്ഞു; വിമര്‍ശനവുമായി കിരണ്‍ ബേദി
മുംബൈ: ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആരാധകര്‍ക്ക് നന്ദിപറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് സല്‍മാന്‍ തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചത്. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയും ആരാധകരോട് നന്ദി പറഞ്ഞു.
ജനങ്ങളുടെ പ്രാര്‍ഥനയും പിന്തുണയുമില്ലെങ്കില്‍ ഇത് സാധ്യമാകുകയില്ലായിരുന്നെന്ന് അര്‍പ്പിത ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസം കോടതി പരിസരത്ത് ഒരു ഒരു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതോടെ പാട്ടും നൃത്തവുമായി ആരാധകര്‍ തെരുവുകള്‍ തോറും ആഘോഷിക്കുകയായിരുന്നു.

അതിനിടെ, സല്‍മാന് ജാമ്യം ലഭിച്ചതിനെതിരെ ബിജെപി നേതാവ് കിരണ്‍ ബേദി പ്രസ്താവ നടത്തി. ധനികര്‍ക്കും വിഐപികള്‍ക്കും മികച്ച നിയമ സഹായം ലഭിക്കുന്നതിനാല്‍ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ കഴിയുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി. വിവാദ പ്രസ്താവനകളുമായി രംഗത്തെത്താറുള്ള സ്വാധ്വി പ്രാചിയും സല്‍മാനെതിരെ രംഗത്തെത്തി.
സല്‍മാന്‍ മുസ്ലീം ആയതുകൊണ്ടാണ് ജാമ്യം ലഭിച്ചതെന്നായിരുന്നു സാധ്വിയുടെ വര്‍ഗീയ ചുവയുള്ള പ്രസ്താവന. തെരുവില്‍ കഴിയുന്നവര്‍ പട്ടികളെപ്പോലെയാണെന്ന് പറഞ്ഞ ഗായകന്‍ അഭിജിത്തിനെ അറസ്റ്റ് ചെയ്യണമെന്നും വിശ്വഹിന്ദു പരിഷദ് നേതാവുകൂടിയായ സാധ്വി ആവശ്യപ്പെട്ടു.












Click it and Unblock the Notifications