മോഡി ഹിറ്റ്‌ലറെങ്കില്‍ മുലായം മുസോളിനി
ലഖ്‌നൊ: ജര്‍മന്‍ സ്വേച്ഛാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അവതാരമാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെന്ന് കോണ്‍ഗ്രസ് നേതാവ് ബേനി പ്രസാദ് വര്‍മ. മോഡി ഹിറ്റ്‌ലറിന്റെയും മുലായം സിംഗ് യാദവ് മുസ്സോളിനിയുടെയും അവതാരങ്ങളാണ്. സമുദായ വോട്ടുകള്‍ ഭിന്നിപ്പിച്ച് സ്വന്തമാക്കലാണ് ഇരുവരുടെയും ലക്ഷ്യം - വര്‍മ പറഞ്ഞു.
ഹിറ്റ്‌ലറും മുസോളിനിയും ഇന്ത്യയില്‍ വീണ്ടും ജിനിച്ചിരിക്കുകയാണ്. ഹിറ്റ്‌ലര്‍ ദേശീയ രാഷ്ട്രീയത്തിലും മുസോളിനി ഉത്തര്‍പ്രദേശിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഇവര്‍ രണ്ടുപേരും ശരിക്കും സുഹൃത്തുക്കളായിരുന്നു. ഇവിടെയും അതേ. മുലായം സിംഗ് യാദവിന്റെയും മോഡിയുടെയും സൗഹൃദത്തിന്റെ ഫലമായിരുന്നു മുസാഫിന്‍ നഗറിലെ കലാപമെന്നും വര്‍മ ആരോപിച്ചു.

ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമെന്ന സ്വപ്ന ലോകത്തിലാണ് എന്നും ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്നും അദ്ദേഹം കളിയാക്കി. നരേന്ദ്രമോഡിക്കെതിരായ ബേനി പ്രസാദ് വര്‍മയുടെ പരാമര്‍ശങ്ങളെ ബി ജെ പി തള്ളിക്കളഞ്ഞു. നരേന്ദ്രമോഡിയുടെ ജനപ്രിയതയെങ്കിലും ഓര്‍ത്തുവേണം വര്‍മ ഓരോന്ന് പറയാനെന്നാണ് ബി ജെ പി വക്താവ് വിജയ് ബഹാര്‍ പഥക് പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ അമ്പത് സീറ്റുകളെങ്കിലും നേടും. തിരഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടി നാമാവശേഷമാകും. നേരത്തെയും മുലായം സിംഗിനെ ആക്രമിച്ച് പരിക്കേറ്റിട്ടുണ്ടെങ്കിലും അതൊന്നും വകെവെക്കാതെ ബേനി പ്രസാദ് പറഞ്ഞു. മുന്‍പ് ബേനിപ്രസാദ് വര്‍മയും മുലായം സിംഗ് യാദവും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് വര്‍മയെ കൈവിട്ടിരുന്നു.












Click it and Unblock the Notifications