മലേറിയ വിമുക്ത ഗുജറാത്ത് 2020!!! കൊതുകുകളെ തുരത്താന്‍ ക്യാംപെയ്‌നുമായി അഹമ്മദാബാദ്!!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: മലേറിയക്കെതിരെ ക്യാംപെയിനുമായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോപ്പറേഷന്‍ രംഗത്ത്. മലേറിയ2020 എന്നാണ് ക്യാംപെയിന് പേര് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ആരോഗ്യമന്ത്രി ശങ്കര്‍ ചൗദരി ക്യാംപെയ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൊതുകുകളെ കൊല്ലുന്നതിന്റെ ഭാഗമായി ഡ്രോണുകള്‍ ഘടിപ്പിക്കുമെന്നും സംസ്ഥാനത്തെ വീടും പരിസരവും പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മലേറിയ പരത്തുന്ന കൊതുകുകള്‍ പെരുകാനുള്ള സ്ഥലം സംസ്ഥാനത്ത് വളരെ കൂടുതലാണ്. ഇതു കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ക്യാപെയ്ന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി വീടും പരിസരവും പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.പഴയ തടികൊണ്ടുള്ള സാധാനങ്ങളും പ്ലാസ്റ്റ്ക് വസ്തുക്കള്‍ വീടിന്റെ ടെറസിലും മറ്റും വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കാതിരുന്നാല്‍ കൊതുകുകള്‍ പെരുകില്ലെന്നും ഇതു മൂലം മലേറിയ പോലുള്ള അസുഖങ്ങള്‍ പിടിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ ജാഗരൂപരായിരിക്കണമെന്നും അധികാരികള്‍ ഇതു പരിശോധിച്ചു കൂടുതല്‍ നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു.
ഗുജറാത്തില്‍ മലേറിയ നിര്‍മാര്‍ജനത്തിനെതിരെയുള്ള ക്യാംപെയ്ന്‍ ഈ വര്‍ഷം ആദ്യം തന്നെ നിയമസഭയില്‍ അവതരിരപ്പിച്ചിരുന്നു.16 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിലെ 15 ലക്ഷം വാടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു വേണ്ടി 1500 അധികം ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിരുന്നു.

masqutoes

രാജ്യത്താകമാനം 40000 പേര്‍ക്ക് ക്ക് മലേറിയ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ലേകത്ത് 56വ രാജ്യങ്ങളിലായി മലേറിയ നിര്‍മാര്‍ജനം വളരെ വിജയകരമായി നടപ്പിലാക്കി നമുക്ക് ഇതു എന്തുകൊണ്ട് സാധിക്കുന്നില്ലാ? ;ചൗധരി ചോദിക്കുന്നു.

ക്യാംപെയ്ന്‍ മൂന്നു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.ആദ്യ ഘട്ടം കഴിഞ്ഞിരുന്നു. വീടുകള്‍ക്കു പുറമേ സ്‌കൂളുകളിലും ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുട്ടികള്‍ക്ക് കൊതുക് നശീകരണത്തെ കുറിച്ച് പ്രത്യേക ബോധവല്‍കരണ ക്ലാസുകള്‍ നല്‍കുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മിഷ്ണര്‍ ജെപി ഗുപ്ത പറഞ്ഞു.

English summary
Ahmedabad Municipal Corporation (AMC) on Wednesday launched its drive under the state government's campaign to make Gujarat malaria-free by 2022.
Please Wait while comments are loading...