Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുപതില്‍ അധികം വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; വിമാനക്കമ്പനികള്‍ക്ക് വരുന്ന നഷ്ടം ഭീമം

ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ക്കുള്ള ഭീഷണി തുടരുന്നു. ഇന്ന് ഇരുപതിലേറെ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി നേരിട്ടത്. കൊച്ചി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്കാണ് ഇന്നും ഭീഷണി നേരിട്ടത്. എയര്‍ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങള്‍ക്കും ഭീഷണി നേരിട്ടു.

ട്വിറ്റര്‍ വഴി ഭീഷണി സന്ദേശം ലഭിക്കുമ്പോഴേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ഭീഷണി ലഭിച്ചാല്‍ കര്‍ശന സുരക്ഷാ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.

bomb-threat-airlines

എമര്‍ജന്‍സി പ്രോട്ടോകോളുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോട ഇറങ്ങേണ്ട സ്ഥലത്തിന് മുമ്പ് വിമാനം ലാന്‍ഡ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. നിരവധി വിസ്താര-ആകാശ എയര്‍ വിമാനങ്ങള്‍ക്കാണ് ഇന്ന് ബോംബ് ഭീഷണി നേരിട്ടതെന്ന് ഇവരുടെ വക്താക്കള്‍ പറഞ്ഞു.

ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച ആകാശ എയറിന്റെ വിമാനത്തിനും ഭീഷണി നേരിട്ടു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ആകാശ എയര്‍ അറിയിച്ചു. അതേസമയം ആറ് വിമാനങ്ങള്‍ക്കാണ് ഇന്ന് മാത്രം ഭീഷണി നേരിട്ടതെന്ന് വിസ്താര വക്താവ് പറഞ്ഞു.

ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്, സിംഗപ്പൂര്‍-മുംബൈ, ബാലി-ഡല്‍ഹി, സിംഗപ്പൂര്‍-ഡല്‍ഹി, സിംഗപ്പൂര്‍-പൂനെ, മുംബൈ-സിംഗപ്പൂര്‍, എന്നീ വിമാനങ്ങളാണ് തടസസ്‌പ്പെട്ടത്. കര്‍ണാടകയിലെ ബെലഗാവിയിലുള്ള വിമാനത്താവളത്തിന് ഇന്നലെയും ഇന്നുമായി ഇമെയില്‍ വഴി ഭീഷണി നേരിട്ടു. പോലീസും ബോംബ് സ്‌ക്വാഡും വിമാനത്താവളം പരിശോധിച്ചു. എന്നാല്‍ ഇതൊരു വ്യാജ മെയിലായിരുന്നു.

അതേസമയം ബോംബ് ഭീഷണിയെ തുടര്‍ന്ന് മറ്റൊരു വിമാനം രാജസ്ഥാനിലെ ഉദയ്പൂരിലെ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഈ ആഴ്ച്ചയില്‍ മാത്രം 90 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ നേരിട്ടത്. പരിശോധനയില്‍ ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വിസ്താര, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍ലൈനുകളെയാണ് ബോംബ് ഭീഷണി ബാധിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി നേരിട്ടത്. മംഗളൂരുവില്‍ നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും വ്യാജ ബോംബ് ഭീഷണി നേരിട്ടു. ഈ വിമാനം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിമാനം ദുബായില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വിമാനക്കമ്പനികള്‍ക്ക് വന്‍ നഷ്ടം

വ്യാജ ബോംബ് ഭീഷണികള്‍ കാരണം വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടം തന്നെ നേരിടും. വിമാനക്കമ്പനികള്‍ക്ക് നേരെയുള്ള സാമ്പത്തിക തീവ്രവാദം എന്നാണ് ഇതിനെ കമ്പനികള്‍ വിശേഷിപ്പിക്കുന്നത്. ഡല്‍ഹി-ഹൈദരാബാദ് റൂട്ടിന് 1200 കിലോമീറ്ററാണ് ദൂരം വരുന്നത്. ഇതിലൂടെ 5750 ലിറ്ററിനും 6500 ലിറ്ററിനും ഇടയില്‍ ഇന്ധനമാണ് വിമാനത്തിന് വേണ്ടി വരിക. ഇതിന് മാത്രം 6.32 ലക്ഷത്തിനും 7.15 ലക്ഷത്തിനും ഇടയില്‍ ചെലവ് വരും.

വിമാനം പുറപ്പെട്ട ശേഷമാണ് ബോംബ് ഭീഷണി വരുന്നതെങ്കില്‍ അധികമായി 5.82 ലക്ഷത്തിനും 7.72 ലക്ഷത്തിനും ഇടയില്‍ ചെലവ് വരും. ഓപ്പറേറ്റിംഗ്-കോമ്പന്‍സേറ്ററി ചെലവുകളുമെല്ലാം ചേരുമ്പോള്‍ ലക്ഷങ്ങള്‍ വരും നഷ്ടം. എയര്‍ ഇന്ത്യ വിമാനം അടുത്തിടെ വഴി തിരിച്ച് വിട്ടതിലൂടെ 40 ലക്ഷത്തിന്റെ ചെലവാണ് വന്നത്. 15000 ലിറ്റര്‍ ഇന്ധനം അവിടെ ചെലവ് വന്നു. എമര്‍ജന്‍സി ലാന്‍ഡിംഗിനും, ഗ്രൗണ്ട് സര്‍വീസിനുമെല്ലാം ഏഴ് ലക്ഷത്തോളം രൂപ ചെലവായി. മറ്റ് ചെലുകളെല്ലാം പത്ത് മുതല്‍ 15 ലക്ഷത്തോളം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+