മുന്നിൽ നിർമല സീതാരാമൻ, പാചക വാതക വില കുറയ്ക്കാമോ എന്ന് വീട്ടമ്മമാർ; മന്ത്രിയുടെ ഉത്തരമിങ്ങനെ
ചെന്നൈ: ജനങ്ങള ഏറ്റവും കൂടുതൽ വലയ്ക്കുന്നത് വിലക്കയറ്റമാണ്. വില കൂടാത്ത ഒന്നുമില്ലെന്ന അവസ്ഥയിലാണ്. പെട്രോളിന് വിലകൂടുന്നു, അവശ്യ സാധനങ്ങൾക്ക് വില കൂടുന്നു, പാചക വാതകത്തിന് വില കൂടുന്നു. അങ്ങനെ വിലക്കയറങ്റം കാരണം രക്ഷയില്ലാത്ത അവസ്ഥയിലാണ്. രാചക വാതകത്തിന് വില കൂടുന്നത് വീട്ടിമ്മമാരുടെ നെഞ്ചിൽ തീക്കനൽ ഇടുന്നത് പോലെയാണ്. ആരോടാണ് തങ്ങളുടെ വിഷനം പറയുക എന്ന് വെച്ചിരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി തന്നെ മുന്നിൽ വരുന്നത്. മന്ത്രിയോടെ തങ്ങളുടെ വിഷമം പങ്കുവെച്ചു.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പഴയസീവരം ഗ്രാമം സന്ദർശിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആണ് പാചക വാതക വില കുറയ്ക്കണമെന്ന് വീട്ടമ്മമാർ അഭ്യർഥിച്ചത്. 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിടാൻ സഹമന്ത്രി എൽ. മുരുകനോടൊപ്പം എത്തിയതായിരുന്നു അവർ. ധനമന്ത്രി, പ്രദേശവാസികളുമായി സംവദിക്കുകയും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിച്ചോ എന്ന് ചോദിക്കുകയും ചെയ്തു. അതിനിടെയാണ് വീട്ടമ്മമാർ പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർഥിച്ചത്.

എന്നാൽ, രാജ്യാന്തര വിപണിയാണ് പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് ധനമന്ത്രി മറുപടി നൽകി. ''നമ്മുടെ രാജ്യത്ത് പാചക വാതകമില്ല. നമ്മൾ അത് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ചെയ്യുമ്പോൾ അവിടെ വില കൂടിയാൽ ഇവിടെയും കൂടും. അവിടെ കുറഞ്ഞാൽ ഇവിടെ കുറയും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഇത് കാര്യമായി കുറഞ്ഞിട്ടില്ല''- നിർമല സീതാരാമൻ പറഞ്ഞു. തുടർന്ന് അവർ ഒരു ബിജെപി പ്രവർത്തകന്റെ വസതിയിൽ പോയി അവിടെ താമര ചിഹ്നം വരച്ചു, അതുവഴി പ്രചാരണത്തിന് തുടക്കമിട്ടു.












Click it and Unblock the Notifications