കിടപ്പറയില്‍ ഗുര്‍മീതും ഹണിപ്രീതും നഗ്നരായി സെക്‌സ് ചെയ്തു? എല്ലാം നിഷേധിച്ച് പപ്പയുടെ ഏഞ്ചല്‍

ദില്ലി: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് സിങ് ഇത്രനാളും ഒളിവില്‍ ആയിരുന്നു. ഗുര്‍മീത് ശിക്ഷിക്കപ്പെട്ടപ്പോള്‍ കലാപത്തിന് ആഹ്വാനം ചെയ്തതും ഗൂഢാലോചന നടത്തിയും ഹണിപ്രീത് ആയിരുന്നു എന്നാണ് ആരോപണം. ഹണിപ്രീതിന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ ടിവി ഹണിപ്രീതിനെ കണ്ടെത്തി. രാജ്യം ഇത്രയും നാള്‍ ചോദിക്കാനിരുന്ന ചോദ്യങ്ങള്‍ ഒന്നൊന്നായി ചോദിച്ചു.

താന്‍ നിഷ്‌കളങ്കയാണ് എന്ന മറുപടിയാണ് ഹണിപ്രീതിന് പറയാനുണ്ടായിരുന്നത്. ഗുര്‍മീതുമായുള്ള അവിഹിത ബന്ധ ആരോപണത്തെ കുറിച്ചും ഹണിപ്രീത്

ദത്തുപുത്രിയല്ലെന്ന്

ദത്തുപുത്രിയല്ലെന്ന്

ഹണിപ്രീത് ഗുര്‍മീതിന്റെ ദത്തുപുത്രിയല്ലെന്നാണ് പ്രധാനമായി ഉയര്‍ന്ന ആരോപണം. രണ്ട് പേരും തമ്മില്‍ അവിഹിത ബന്ധം ആണ് ഉണ്ടായിരുന്നത് എന്നും ആരോപണം ഉയര്‍ന്നിരുന്നു

മുന്‍ ഭര്‍ത്താവ് ദൃക്‌സാക്ഷി

മുന്‍ ഭര്‍ത്താവ് ദൃക്‌സാക്ഷി

ഗുര്‍മീതും ഹണിപ്രീതും ഗന്ഗരായി കിടപ്പറയില്‍ സെക്‌സ് ചെയ്യുന്നതിന് താന്‍ ദൃക്‌സാക്ഷിയാണ് എന്നാണ് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നത്. അടുത്തിടെ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തും വിശ്വാസ് ഗുപ്ത ഇക്കാര്യം പറഞ്ഞിരുന്നു.

പപ്പയുടെ ഏഞ്ചല്‍ തന്നെ

പപ്പയുടെ ഏഞ്ചല്‍ തന്നെ

എന്നാല്‍ താനും ഗുര്‍മീതും തമ്മില്‍ അത്തരത്തിലുള്ള ബന്ധമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഹണിപ്രീത് ഇന്ത്യ ടുഡേയോട് പറയുന്നത്. പവിത്രമായ ബന്ധമായിരുന്നു തങ്ങളുടേത് എന്നും പറയുന്നുണ്ട്.

മകളെ സ്പര്‍ശിക്കാന്‍ പാടില്ലേ

മകളെ സ്പര്‍ശിക്കാന്‍ പാടില്ലേ

ഒരു പിതാവിന് തന്റെ മകളെ സ്പര്‍ശിക്കാന്‍ പാടില്ലേ എന്നായിരുന്നു ഹണിപ്രീതിന്റെ ചോദ്യം. മകള്‍ക്ക് പിതാവിനെ സ്‌നേഹിക്കാന് പാടില്ലേ എന്നും ഹണിപ്രീത് ചോദിക്കുന്നു. എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് തങ്ങളെ ബന്ധത്തെ ഇത്രയും ദുഷിപ്പിച്ച് പ്രചരിപ്പിക്കാന്‍ പറ്റുന്നത് എന്നും ചോദിക്കുന്നുണ്ട് ഹണിപ്രീത്.

അവരൊന്നും പറയുന്നതല്ല

അവരൊന്നും പറയുന്നതല്ല

മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണല്ലോ ഇതൊക്കെ പറഞ്ഞത് എന്നതിന് മറുപടിയുണ്ട് ഹണിപ്രീതിന്. വിശ്വാസ് ഗുപ്ത തനിക്ക് ആരുമല്ല. നുണപ്രചാരണം നടത്തുന്നവര്‍ തങ്ങളില്‍ പെട്ടവരല്ല എന്നും ഹണിപ്രീത് പറയുന്നുണ്ട്.

വഞ്ചകിയല്ല

വഞ്ചകിയല്ല

മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രടരിപ്പിക്കുന്നതല്ല യഥാര്‍ത്ഥ ഹണിപ്രീത്. താന്‍ ഒരു ചതിയത്തിയോ വഞ്ചകിയോ അല്ല. വിധിപ്രഖ്യാപിക്കുമ്പോള്‍ താന്‍ കോടതിയില്‍ ഉണ്ടായിരുന്നു.

കലാപത്തിന് പിന്നില്‍

കലാപത്തിന് പിന്നില്‍

കോടതിയില്‍ ഉണ്ടായിരുന്ന തനിക്ക് എങ്ങനെയാണ് കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധിക്കുക എന്നാണ് ഹണിപ്രീതിന്റെ ചോദ്യം. ഗുര്‍മീതിനൊപ്പം പോകാന്‍ കോടതിയാണ് തന്നെ അനുവദിച്ചത് എന്നും ഹണിപ്രീത് പറയുന്നുണ്ട്.

തെളിവുണ്ടോ

തെളിവുണ്ടോ

കലാപത്തിന് പിന്നില്‍ താന്‍ ആണ് എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍ അതിന് അവരുടെ കൈയ്യില്‍ എന്തെങ്കിലും തെളിവുണ്ടോ എന്നും ഹണിപ്രീത് ചോദിക്കുന്നുണ്ട്.

വിഷാദ രോഗം

വിഷാദ രോഗം

എന്തുകൊണ്ടാണ് പോലീസിന് മുന്നില്‍ ഹാജരാകാതിരുന്നത് എന്നും ചോദിക്കുന്നുണ്ട് റിപ്പോര്‍ട്ടര്‍. താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടുപോയി എന്നാണ് മറുപടി. രാജ്യസ്‌നേഹത്തെ കുറിച്ച് അച്ഛനോടൊപ്പം സംസാരിച്ചിരുന്ന മകള്‍, അച്ഛന്‍ ജയിലില്‍ ആയപ്പോള്‍ താന്‍ രാജ്യദ്രോഹിയാക്കപ്പെട്ടു എന്നാണ് ഹണിപ്രീതിന്റെ പരാതി. താന്‍ നിസ്സഹായയായി എന്നും ഹണിപ്രീത് പറയുന്നു.

സിനിമ താരമാകാനോ

സിനിമ താരമാകാനോ

സിനിമാതാരം ആകാന്‍ വേണ്ടിയാണോ ഗുര്‍മതിനൊപ്പം കൂടിയത് എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ താന്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ആളാണ് എന്നായിരുന്നു ഹണിപ്രീതിന്റെ മറുപടി.

ആ അസ്ഥികൂടങ്ങള്‍

ആ അസ്ഥികൂടങ്ങള്‍

ദേര ആസ്ഥാനത്ത് നിന്ന് കിട്ടി എന്ന് പറയുന്ന അസ്ഥികൂടങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും ഹണിപ്രീത് പറഞ്ഞു. അത് സത്യമല്ലെന്നും അങ്ങനെ അസ്ഥികൂടങ്ങളൊന്നും കിട്ടിയില്ല എന്നും ഹണിപ്രീത് പറഞ്ഞു.

ഒരു കത്തിന്റെ പേരില്‍

ഒരു കത്തിന്റെ പേരില്‍

ദേരയില്‍ ഒരു തരത്തിലും ഉള്ള ലൈംഗിക പീഡനങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും ഹണിപ്രീത് പറയുന്നുണ്ട്. ഒരു കത്തിന്റെ പേരില്‍ ഒരാളെ കുറ്റക്കാരനായി വിധിക്കാനാകുമോ എന്നും ചോദിക്കുന്നുണ്ട് ഹണിപ്രീത്.

നേപ്പാളിലല്ല

നേപ്പാളിലല്ല

താന്‍ നേപ്പാളിലേക്ക് കടന്നു എന്നതെല്ലാം വ്യാജ വാര്‍ത്തയാണ് എന്ന് ഹണിപ്രീത് പറയുന്നു. ഒരു വിധത്തില്‍ ദില്ലിയില്‍ എത്തിപ്പെടുകയായിരുന്നു. ഇനി ഹൈക്കോടതിയെ സമീപിക്കും എന്നും ഹണിപ്രീത് വ്യക്തമാക്കിയിട്ടുണ്ട്.

അഭിമുഖം കാണാം

ഇന്ത്യ ടുഡേ ടിവിയ്ക്ക് ഹണിപ്രീത് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+