Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണിപ്രീത് വീണ്ടും പറ്റിച്ചു? എപ്പോൾ കീഴടങ്ങും, കൈ മലർത്തി പോലീസ്...

ഹണിപ്രീത് കീഴടങ്ങുമെന്നോ കോടതിയിൽ സമീപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചൗള പറഞ്ഞു.

പഞ്ച്കുള: ബലാത്സംഗ കേസിൽ അറസ്റ്റിലായ ആൾദൈവം ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് കീഴടങ്ങുന്ന കാര്യത്തിൽ വ്യക്തയില്ലെന്നു പഞ്ച്കുള പോലീസ് കമ്മീഷ്ണർ എസ്എസ് ചൗള.

honey preeth

ഹണിപ്രീത് കീഴടങ്ങുമെന്നോ കോടതിയിൽ സമീപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചൗള പറഞ്ഞു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷ്ണർ അറിയിച്ചിട്ടുണ്ട്.

 ഹണിപ്രീത് കീഴടങ്ങും

ഹണിപ്രീത് കീഴടങ്ങും

ഒക്ടേബർ 3 ന് കീഴടങ്ങുമെന്ന് ഹണിപ്രീത് തന്നെ വ്യക്തമാക്കിയരുന്നു. ന്യൂസ് 24 നു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 പ്രചരിക്കുന്ന വാർത്ത തെറ്റ്

പ്രചരിക്കുന്ന വാർത്ത തെറ്റ്

ഹണിപ്രീതിനെതിരെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവർ ചനലിനോട് പറഞ്ഞിരുന്നു. താൻ എങ്ങും പോയിട്ടില്ലെന്നും ഇന്ത്യയിൽ തന്നെയുണ്ടെന്നു ഇവർ ന്യൂസ് 24 നോട് പറഞ്ഞു. കൂടാതെ താൻ നിരപരാധിയാണെന്നും ഇവർ ആവർത്തിക്കുന്നു.

 ‌ലുക്ക് ഔട്ട് നോട്ടീസ്

‌ലുക്ക് ഔട്ട് നോട്ടീസ്

തന്നെ കാണാനില്ലെന്നും കാട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശരിയായ നിയമോപദേശം ലഭിക്കും വരം കാത്തിരിക്കുകയായിരുന്നെന്നും.നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും ഹണിപ്രീത് വ്യക്തമാക്കി

ഹണിപ്രീതിന്റെ ജാമ്യ ഹര്‍ജി

ഹണിപ്രീതിന്റെ ജാമ്യ ഹര്‍ജി

ഹണി പ്രീതിന്റെ ജാമ്യ ഹർജി സെപ്റ്റംബർ 27 ദില്ലി ഹൈക്കോടതി തളളിയിരുന്നു. കൂടാതെ ഹരിയാണയിലെ സ്ഥിരവാസിയായ ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിസമര്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്

പിടികിട്ടാപുളളി

പിടികിട്ടാപുളളി

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഹണിപ്രീത് ‍. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

പ്രചരിക്കുന്നത് വ്യാജ വാർത്ത

പ്രചരിക്കുന്നത് വ്യാജ വാർത്ത

ഗുർമീതും ഹണിപ്രീതും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നുള്ള ആരോപണം ഇവർ നിഷേധിച്ചിരുന്നു. താനും ഗുര്‍മീതും തമ്മില്‍ അത്തരത്തിലുള്ള ബന്ധമൊന്നും ഉണ്ടായിരുന്നില്ല, പവിത്രമായ ബന്ധമായിരുന്നു തങ്ങളുടേത് എന്നും പറയുന്നും ഹണിപ്രീതി വ്യക്തമാക്കി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+