കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിട്രാപ്പില്‍പ്പെട്ട് വിദേശകാര്യമന്ത്രാലയത്തിലെ ഡ്രൈവര്‍; പാകിസ്ഥാന്‍ വനിതക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി

Google Oneindia Malayalam News

ന്യൂദല്‍ഹി: ചാരവൃത്തി ആരോപിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവറെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ദല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതായും പാകിസ്ഥാനിലുള്ള ഒരാള്‍ക്ക് രഹസ്യവിവരം കൈമാറിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പൊലീസ് പിടികൂടായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അയല്‍രാജ്യത്തുള്ള ഒരാള്‍ക്ക് വിവരം കൈമാറുന്നതായി സുരക്ഷാ ഏജന്‍സികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനി വനിതക്ക് ഇയാള്‍ രഹസ്യവിവരങ്ങള്‍ കൈമാറുകയായിരുന്നു.

SD

ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെതാണ് കണ്ടെത്തല്‍. ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പിടിയിലായ ആളുടെ പേര് ശ്രീകൃഷ്ണ എന്നാണ്. വിദേശകാര്യമന്ത്രാലയത്തിലെ മള്‍ട്ടി ടാസ്‌കിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇയാള്‍.

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

പൂനം ശര്‍മ്മ എന്ന് പേരുള്ള പാകിസ്ഥാന്‍ വനിതയുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്നാണ് ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അന്വേഷണത്തിനൊടുവില്‍ രഹസ്യരേഖകള്‍ കൈമാറി എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൂനം ശര്‍മ്മ ഐ എസ് ഐ ഏജന്റാണ് എന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്.

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍

വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കൂടുതല്‍ ജീവനക്കാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. നേരത്തെ ഈ വര്‍ഷം ഓഗസ്റ്റില്‍ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 46 കാരനെ ദല്‍ഹിയില്‍ നിന്ന് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
HoneyTrap: Police arrested a driver of the Ministry of External Affairs on charges of espionage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X