കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അണ്ണാ ഹസാരെ; ഇനിയൊരു കെജ്രിവാൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു!

Google Oneindia Malayalam News

ദില്ലി: ഇനിയൊരു കെജ്രിവാൾ തന്റെ പ്രക്ഷോപങ്ങളിലൂടെ ഉയർന്നു വരില്ലെന്നാണ് പ്രതീക്ഷയെന്ന് അണ്ണ ഹസാരെ. ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാള്‍ 2011ല്‍ അണ്ണ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. പിന്നീട് ഹസാരെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോകുകയായിരുന്നു. അതിനുശേഷമാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ഇനിയുടെ കെജ്രിവാൾ ഉണ്ടാവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഹസാരെ പറഞ്ഞത്.

മാർച്ച് 23ന് രാജ്യ തലസ്ഥാനത്ത് പടുക്കൂറ്റൻ റാലി ഹസാരെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. റാലിയിൽ കർഷകർ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. യുപിഎ സര്‍ക്കാര്‍ ജനലോക്പാല്‍ബില്‍ നിയമമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു. ജന്‍ ലോകപാല്‍ ബില്ല് പാസ്സാക്കുക, കാര്‍ഷീക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാര്‍ച്ച് 23 ന് അണ്ണാഹസാരെ വീണ്ടും സത്യാഗ്രഹം ആരംഭിക്കുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജന്‍ ലോകപാല്‍ ബില്ല് പാസ്സാക്കുക, കാര്‍ഷീക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് 23 ന് അണ്ണാഹസാരെ വീണ്ടും സത്യാഗ്രഹം ആരംഭിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

കോൺഗ്രസും ബിജെപിയും കുറ്റക്കാർ

കോൺഗ്രസും ബിജെപിയും കുറ്റക്കാർ

2011 ല്‍ രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്നതിനായി ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 12 ദിവസം തുടര്‍ച്ചയായി നിരാഹാരം നടത്തിയതിലൂടെയാണ് അണ്ണാ ഹസാരെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗാന്ധിയന്‍ മാതൃകയിലുള്ള സമരത്തിന് വലിയ ജനപിന്തുണ ലഭിച്ചതിനെതുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ബില്ല് പസ്സാക്കിയെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. 'വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരു പോലെ കുറ്റക്കാരാണെന്നാണ് ഹസാരെ കുറ്റപ്പെടുത്തുന്നത്.

ജനാധിപത്യം സംജാതമായിട്ടില്ല

ജനാധിപത്യം സംജാതമായിട്ടില്ല

യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സംജാതമായിട്ടില്ല.നമുക്ക് മുതലാളികളുടെ സര്‍ക്കാരിനെയല്ല വേണ്ടത്. മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട. കര്‍ഷക താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്കാവശ്യമെന്ന് ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ 12 ലക്ഷം കര്‍ഷകരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ എത്ര വ്യവസായികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഹസാരെ ചോദിക്കുന്നു.

സംവരണം രാഷ്‌ട്രീയ നേട്ടത്തിന് മാത്രം

സംവരണം രാഷ്‌ട്രീയ നേട്ടത്തിന് മാത്രം

ദില്ലി മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ രംഗത്ത് വന്നിരുന്നു. സംവരണം രാഷ്‌ട്രീയ നേട്ടത്തിനായി പാര്‍ട്ടികള്‍ ഉപയോഗിക്കുകയാണെന്നും സംവരണം രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം കുറച്ച്‌ വര്‍ഷത്തേക്ക്‌ മാത്രമാണ്‌ സംവരണം ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ ഇപ്പോഴും ഇത്‌ തുടരുന്നത്‌ അംഗീകരിക്കാനാകില്ലെന്നാണ് ഹസാരെയുടെ വാദം. തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ്‌ പേപ്പറില്‍ നിന്നും ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനില്‍ നിന്നും പാര്‍ട്ടികളുടെ ചിഹ്നം എടുത്തു കളയണമെന്നും ഹസാരെ ആവശ്യപ്പെട്ടിരുന്നു.

ലോക്പാൽ ബിൽ

ലോക്പാൽ ബിൽ

അഴിമതി തടയുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും പരാജയപ്പെട്ടുവെന്നും ഹസാരെ ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ അഴിമതി വിഷയം ഉന്നയിച്ചിരുന്നെങ്കിലും അധികാരത്തില്‍ എത്തിക്കഴിഞ്ഞ്‌ ബിജെപി മിണ്ടുന്നില്ല. ലോക്‌പാല്‍ ബില്ലിലൂടെ മാത്രമേ അമ്പത്‌ ശതമാനം അഴിമതി തടയാനാകൂ എന്നും ഹസാരെ പറഞ്ഞു. ജനങ്ങളില്‍ അടിച്ചേല്‍പിച്ച നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ ചോദിച്ചു. സ്വഛ് അഭിയാന്‍ കാമറയ്ക്കു് മുന്നിലുള്ള നാടകമാവരുത്. ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടതെന്നും അണ്ണാ ഹസാരെ ഓര്‍മിപ്പിച്ചു.

English summary
Social activist Anna Hazare said he hoped that another Arvind Kejriwal doesn't emerge from his movement again."I hope no Kejriwal comes out of my movement again," he told reporters after addressing a public meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X