Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോൺബിൽ ഫെസ്റ്റിവൽ നിർത്തി; സൈനികാധികാര നിയമം പിൻവലിക്കണമെന്ന് നാഗാലാൻഡിനോട് കേന്ദ്രം

നാഗാലാൻഡ്: വിഘടനവാദി ഭീകരസംഘടനയെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവയ്പ്പിലും സംഘർഷത്തിലും പ്രയോഗിച്ച അഫ്സപ നിയമം പിൻവലിക്കണമെന്ന് നാഗാലാൻഡ്.14 ഗ്രാമീണർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സർക്കാർ ഇത് ഏർപ്പെടുത്തിയത്. പ്രത്യേക സൈനികാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുമെന്നാണ് ലഭിക്കുന്ന വിവരം.

1

അഫ്സ്പ പിൻവലിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തരച്ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ ട്വീറ്റ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്സ്പ നിലവിലുണ്ട്.

നുണക്കുഴിയില്‍ വിരല്‍ വെച്ച് അശ്വതി, കാണാന്‍ തന്നെ എന്തൊരഴക്, വൈറലായി ചിത്രങ്ങള്‍

2

ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിർത്തിയിൽ ശനിയാഴ്ച വൈകിട്ടാണു സംഭവങ്ങളുടെ തുടക്കം. കൽക്കരിഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ് വാനിൽ പാട്ടു പാടി വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികൾക്കാണു വെടിയേറ്റത്. എൻഎസ്‌സിഎൻ തീവ്രവാദികൾ വെളുത്ത ജീപ്പിൽ വരുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇവരെന്നു തെറ്റിദ്ധരിച്ചു തൊഴിലാളികൾക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 6 പേർ സംഭവസ്ഥലത്തു കൊല്ലപ്പെട്ടു.

3

പരിക്കേറ്റ 2 പേരെ സൈനികർ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. രാത്രിയായിട്ടും തൊഴിലാളികൾ തിരിച്ചെത്താതിരുന്നപ്പോൾ തേടിയിറങ്ങിയ യുവാക്കൾ ഉൾപ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞുവയ്ക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആദ്യം ആകാശത്തേക്കും പിന്നീട് നേരെയും സൈന്യം വെടിവച്ചു. ഇതിൽ 5 പേർ കൂടി കൊല്ലപ്പെട്ടു. സംഘർഷവും വെടിവയ്പും തുടർന്നപ്പോൾ ഒരു മരണം കൂടിയുണ്ടായി.

4

ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാണു നെഫ്യു റിയോ. അതിനാൽ അഫ്സ്പ പിൻവലിക്കുന്നതിൽ കേന്ദ്രത്തിനുമേൽ രാഷ്ട്രീയ സമ്മർദവുമുണ്ട്. ഇതിനിടെ, നാഗാലാൻഡിലെ ഏറ്റവും വലിയ ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവൽ നിർത്തിവച്ചു. ഒട്ടേറെ ഗോത്രങ്ങൾ ഫെസ്റ്റിവലിൽ നിന്ന് പിന്മാറി. വെടിവയ്പിനെതിരെ കൊഹിമ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മോൺ ജില്ലയിൽ മൊബൈൽ ഫോൺ സേവനം റദ്ദാക്കി, നിരോധനാജ്ഞയുമുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നാഗാ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

5

സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആശങ്കയും വേദനയും പ്രകടിപ്പിച്ചു. അബദ്ധത്തിലുണ്ടായ വെടിവയ്പ്പാണെന്നും സർക്കാരിന് അഗാധ ദുഃഖവും ഖേദവുമുണ്ടെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ അമിത് ഷാ വ്യക്തമാക്കി.രഹസ്യ വിവരത്തെത്തുടർന്നാണ് കെണിയൊരുക്കി കാത്തിരുന്നത്. ആ വഴി വന്ന വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ച് പോയതിനെത്തുടർന്നു സൈന്യം വെടിവയ്ക്കുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘം ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി.

Recommended Video

cmsvideo
    ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+