Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരമാകെ പാടുകള്‍, ക്രൂര പീഡനം, ഡോക്ടറുടെ കൊലയുടെ ക്രൂരത വിവരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗ്ലാളിലെ ഡോക്ടര്‍ ട്രെയിനി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

തീര്‍ത്തും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുണ്ട്. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇരയുടെ കൈയിലും മുഖത്തിലും മുറിവേറ്റ പാടുകളുണ്ട്. സഞ്ജയ് റോയ് എന്നയാളാണ് കേസില്‍ അറസ്റ്റിലായത്.

kolkata-rape-case

പെണ്‍കുട്ടിയുടെ കണ്ണാടിയുടെ ചില്ലുകള്‍ തകര്‍ന്ന് കണ്ണില്‍ തറഞ്ഞ് കയറിയിട്ടുണ്ട്. പ്രതി ഇടിച്ചതിനെ തുടര്‍ന്നുള്ള ആഘാതത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതി പെണ്‍കുട്ടിയുടെ തല ചുവരിനോട് ചേര്‍ത്ത് ഇടിക്കുകയായിരുന്നു.

ഈ സമയം പെണ്‍കുട്ടിയുടെ വായ ബലം പ്രയോഗിച്ച് ഇയാള്‍ അടച്ച് പിടിച്ചിരുന്നു. ഇതാണ് മുഖത്തെ മുറിപ്പാടുകള്‍ക്ക് കാരണമായത്. അതിന് ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇത് ബലാത്സംഗം നടന്നുവെന്ന് സൂചിപ്പിക്കുന്നതാണ്.

പ്രതിയെന്ന സംശയിക്കുന്ന സഞ്ജയ് റോയ് മദ്യപിച്ചിരുന്നുവെന്ന് ന്യൂസ് 18 ബംഗ്ല റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ കൈയ്യിലും മുഖത്തുമെല്ലാം മുറിപ്പാടുകളുണ്ട്. പ്രതിയുടെ ക്രൂരമായ പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. പാരീസ് ഒളിംപിക്‌സില്‍ നീരജ് ചോപ്രയുടെ ജാവലിന്‍ ത്രോ പ്രകടനം ഇരയായ പെണ്‍കുട്ടി കണ്ടിരുന്നുവെന്ന് ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.

രാത്രി 2.30നാണ് ഇവര്‍ അത്താഴം കഴിച്ചത്. ഒപ്പം സഹപ്രവര്‍ത്തകരുമുണ്ടായിരുന്നുഅതിന് ശേഷം സെമിനാര്‍ ഹാളിലേക്ക് വിശ്രമിക്കാനായി പോയെന്നാണ് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഏഴ് ജൂനിയര്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്തിട്ടുണ്ട് പോലീസ്. ഇതില്‍ നാല് പേരാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിക്കൊപ്പം അത്താഴം കഴിച്ചത്. അസിസ്റ്റന്റ് സൂപ്പറാണ് സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചത്. അദ്ദേത്തെ നാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടി അമ്മയോട് രാത്രി പതിനൊന്ന് മണിയോടെ സംസാരിച്ചിരുന്നുവെന്നാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓണ്‍ലൈനിലൂടെ മകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം പെണ്‍കുട്ടി സെമിനാര്‍ ഹാളിലേക്ക് ഉറങ്ങാനായി പോവുകയായിരുന്നു. ഇവിടെ വെച്ചാണ് സഞ്ജയ് റോയ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

അതേസമയം പ്രതി ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ഫോണില്‍ നിന്ന് പോണ്‍ വീഡിയോയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് വെല്‍ഫയര്‍ ബോര്‍ഡിലെ വളണ്ടിയര്‍ എന്ന നിലയില്‍ ആശുപത്രിയില്‍ എല്ലായിടത്തും ഇയാള്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കുമായിരുന്നു. അതാണ് ഇത്ര വലിയ അതിക്രമം നടക്കാന്‍ കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+