കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളുടെ വിധി എതിരായി, ശസ്ത്രക്രിയയ്‌ക്കെത്തിയ ഇരട്ടകള്‍ ആശുപത്രി വിട്ടു

  • By Sandra
Google Oneindia Malayalam News

മുംബൈ: മാതാപിതാക്കള്‍ ശസ്ത്രക്രിയയ്‌ക്കെതിരായതിനെ തുടര്‍ന്ന് അപൂര്‍വ്വ ഇരട്ടകള്‍ ആശുപത്രി വിട്ടു. ഇരുതലകളും ഒരേ ഹൃദയവുമായി ജൂണ്‍ 27ന് ജനിച്ച ഇരട്ടകളെയാണ് മാതാപിതാക്കള്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ വീട്ടിലേക്കയച്ചത്. ഇരുവയറുകളും രണ്ട് നട്ടെല്ലുകളും, രണ്ട് വീതം കിഡ്‌നികളും ശ്വാസകോശവും, മൂന്ന് കൈകളുമാണ് കുട്ടികള്‍ക്കുള്ളത്. രണ്ട് ശരീരത്തിനുമായി രണ്ട് കാലുകളും ഒരു പൊക്കിളുമായാണ് കുട്ടികളുടെ ജനനം.

സിയോണ്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായ ഡോ. പരാസ് കോത്താരിയുടെ മേല്‍നോട്ടത്തിലായിരുന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുട്ടികളുടെ അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയത്. ഇവരെ കൗണ്‍സിലിംഗ് ചെയ്യാനുള്ള ശ്രമം ജഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഒരു കുട്ടിയെ മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് കുട്ടികളുടെ അമ്മ ശസ്ത്രക്രിയയ്ക്ക് എതിരായി വിധിയെഴുതിയത്. 3.6 കി. ഗ്രാമായിരുന്നു കുട്ടികളുടെ ഭാരം.

new-born-baby

കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ വാഗ്ദാനം ചെയ്ത ആശുപത്രി അധികൃതര്‍ മികച്ച ചികിത്സ ലഭ്യമാക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ്ക്ക് വിസമ്മതിച്ചതോടെ കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച ആശുപത്രി അധികൃകര്‍ ഓക്‌സിജന്‍ സിലിണ്ടറും വീട്ടിലേക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

English summary
Hospital discharges rare conjoined twins after parents decide against surgery. The incident took palce in Sion hospital Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X