Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്: 2020ൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയായി, രണ്ടാം തരംഗം ബാധിക്കാൻ പോകുന്നതെങ്ങനെ?

കോവിഡ്: 2020ൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയായി, രണ്ടാം തരംഗം ബാധിക്കുന്നതെങ്ങനെ?

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ ലോക സമ്പദ് വ്യവസ്ഥ തന്നെ ബാധിക്കപ്പെട്ടു. ദിവസങ്ങളോളം നീണ്ട ലോക്ക്ഡൗൺ ഇന്ത്യയിലെയും സ്ഥിതി വഷളാക്കി. 2020ൽ കോവിഡ് വ്യാപനം മൂലം ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം വ്യക്തമാക്കുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസേർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് കോവിഡ് ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയതായി പറയുന്നത്.

സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ലോകബാങ്ക് പ്രവചനങ്ങളെ അടിസ്ഥാനമാക്കി, രാജ്യവ്യാപകമായി പൂട്ടിയിട്ടതിനുശേഷം ജനസംഖ്യയുടെ വലിയൊരു ഭാഗത്തേക്ക് ഇന്ത്യയിലെ വരുമാന നിലവാരം കുത്തനെ ഇടിഞ്ഞു. മഹാമാരി കഴിഞ്ഞ വർഷം മിക്കവാറും എല്ലാ വ്യവസായങ്ങളെയും നിശ്ചലമാക്കി. ഇത് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വൻ തൊഴിൽ നഷ്ടത്തിന് കാരണമായി.

covid 19

പകർച്ചവ്യാധി മൂലം വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽ‌പാദന) വളർച്ചാ നിരക്കിന്റെ കുത്തനെ ഇടിവാണ് ഇന്ത്യ കണ്ടത്. ഇന്ത്യയിൽ 150ൽ താഴെ പ്രതിദിന വരുമാനമുള്ളവരുടെ എണ്ണം ആറു കോടിയിൽ നിന്ന് കഴിഞ്ഞ വർഷം 13.4 കോടിയായി വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏഴര കോടിയിലധികം പേരുടെ വർധനവാണ് ഉണ്ടായത്.

"കോവിഡ് -19 മാന്ദ്യം അസമത്വം വഷളാക്കിയിട്ടുണ്ടെങ്കിൽ, ദരിദ്രരുടെ എണ്ണത്തിൽ വർദ്ധനവ് ഈ വിശകലനത്തിൽ കണക്കാക്കിയതിനേക്കാൾ കൂടുതലായിരിക്കാം, ഉയർന്ന വരുമാനമുള്ളവരുടെ എണ്ണത്തിൽ കുറവു കണക്കാക്കിയതിനേക്കാൾ കുറവാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ മധ്യവർഗം ചുരുങ്ങിയിരിക്കാം, " പഠനം പറയുന്നു. ഇതേകാലയളവിൽ തൊഴിലില്ലായ്മ നിരക്ക് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിലും മോശമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോക്ക്ഡൗണിലേക്ക് രാജ്യം പോകില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോഴും മുംബൈ, ഡൽഹി അടക്കം രാജ്യത്തെ പല നഗരങ്ങളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നതും ലോക്ക്ഡൗണിലേക്ക് പോകാത്തതും സാമ്പത്തിക മേഖലയിലെ പ്രത്യാഘതങ്ങൾ കുറയ്ക്കുമെങ്കിലും പൂർണമായും ഇല്ലാ എന്ന് പറയാൻ സാധിക്കില്ല. ബിസിനസ് മന്ദീഭവിക്കുകയുംചെലവ് / വരുമാനം കുറയ്ക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു.

ഹോട്ടലുകൾ, ഏവിയേഷൻ, കൺസ്യൂമർ റീട്ടെയിൽ, ടൂർ ആൻഡ് ട്രാവൽസ്, മൾട്ടിപ്ലക്‌സുകൾ, ഓട്ടോകൾ, ധനകാര്യ സ്ഥാപനങ്ങൾ അടക്കമുള്ള മോഖലകളിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗവും കാര്യമായി തന്നെ ബാധിക്കും. എന്നാൽ മറ്റ് പല മേഖലകളിലും ഈ പ്രത്യാഘതങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല ഒരുപക്ഷെ മികച്ച ലാഭം നേടാനും സാധ്യതയുണ്ട്. ഇതോടൊപ്പം ദാരിദ്ര രേഖയിലുള്ളവരും തൊഴിലില്ലായ്മ നേരിടും.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+