കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷി പോലും പറക്കാത്തിടത്ത് 300 കിലോ ആര്‍ഡിഎക്‌സ് എങ്ങനെ എത്തി, പുല്‍വാമയില്‍ ചോദ്യവുമായി ബാഗല്‍!!

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. അതീവ സുരക്ഷയുള്ള മേഖലയില്‍ എങ്ങനെയാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിയതെന്ന ചോദ്യമാണ് ബാഗല്‍ ഉന്നയിച്ചിരിക്കുന്നത്. അര്‍ണാബ് ഗോസ്വാമിയുടെ സംഭാഷണം കൂടി പുറത്തുവന്ന സാഹചര്യത്തില്‍ പുല്‍വാമ ഭീകരാക്രമണം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ബാഗേല്‍ ഇത്തരമൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

1

സര്‍ ചോദ്യങ്ങളുണ്ട്, പക്ഷികള്‍ പോലും പറക്കാന്‍ മടിക്കുന്ന ഇടത്ത് എങ്ങനെയാണ് 300 കിലോ ഗ്രാം ആര്‍ഡിഎക്‌സ് എത്തിയത്. ആരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷികളായ ധീര സൈനികര്‍ക്ക് ആ ദരാഞ്ജലി അര്‍പ്പിക്കുന്നു. രാജ്യം അവരുടെ രക്തസാക്ഷിത്വത്തെ അഭിവാദ്യം ചെയ്യുന്നു എന്ന് ബാഗേല്‍ ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണം ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്ന വാദം ശക്തമാണ്. കോണ്‍ഗ്രസ് ഇത് പല വേദികളിലായി ഉന്നയിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഇതിന്റെ നേട്ടം അവര്‍ക്ക് ഉണ്ടായിരുന്നില്ല.

2019 ഫെബ്രുവരി പതിനാലിനാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാഷ്ട്രീയ നേതാക്കളെല്ലാം ആദരമര്‍പ്പിച്ചിരുന്നു. അതേസമയം ഇതുവരെ അര്‍ണാബിന്റെ ചാറ്റുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്രയും സുരക്ഷയുള്ള മേഖലയില്‍ സ്‌ഫോടകവസ്തുകള്‍ എത്തിക്കാന്‍ രാജ്യത്തിന് ഉള്ളില്‍ നിന്ന് തന്നെ സഹായം ലഭിച്ചുവെന്നാണ് വിലയിരുത്തുന്നത്. അതേസമയം രാജ്യം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനികരുടെ സേവനവും ത്യാഗവും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ ചാവേറാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. 22കാരനായ ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേറായി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. 40 സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇന്ത്യ-പാകിസ്താന്‍ ബന്ധം ഈ ഭീകരാക്രമണത്തിന് ശേഷമാണ് വഷളായത്. ഇന്ത്യ ജെയ്‌ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. വലിയ നാശനഷ്ടം ഭീകര ക്യാമ്പുകള്‍ ഈ ആക്രമണത്തിലൂടെ ഉണ്ടായിരുന്നു.

English summary
how did the 300 kg rdx reach pulwama, bhupesh baghel asks question on pulwama attack anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X