കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ബിജെപിക്ക് പ്രചോദനം മമതാ ബാനര്‍ജി, അതെന്ത് കഥ?

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: കാര്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും തമിഴ്‌നാട്ടില്‍ ബി ജെ പിക്ക് അത്ര വേരോട്ടമൊന്നും ഇല്ല. വിജയകാന്തിന്റെ ഡി എം ഡി കെയെ പോലുള്ള പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ബി ജെ പിയുടെ ശ്രമം. എന്നാല്‍ വിജയകാന്ത് അടുത്തില്ല. അതുകൊണ്ട് തന്നെ ഇത്തവണയും അസംബ്ലിയില്‍ അക്കൗണ്ട് തുറക്കാമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും പാര്‍ട്ടിക്ക് ഇല്ല.

<strong> വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?</strong> വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?

തമിഴ്‌നാട് ഭരിക്കുന്ന എ ഐ എ ഡി എം കെ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ എന്നിവരുമായി ബി ജെ പി സഖ്യമുണ്ടാകില്ല എന്നത് നേരത്തെ ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോളും ബി ജെ പിയുടെ പ്രധാന പരിപാടി ഈ രണ്ട് പാര്‍ട്ടികളെയും എതിര്‍ക്കുക എന്നത് തന്നെ. എ ഐ എ ഡി എം കെ, ഡി എം കെ എന്നീ പാര്‍ട്ടികളുടെ മാറി മാറിയുള്ള ഭരണം കണ്ട് തമിഴ്‌നാട് മടുത്തു എന്നാണ് സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നത്.

bjp-tamilnadu

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെയും സി പി എമ്മിനെയും ഒറ്റയ്ക്ക് നേരിടുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ബി ജെ പി തമിഴ്‌നാട് തിരഞ്ഞെടുപ്പിനെ നേരിടുക. ആരോടും സന്ധി ചെയ്യാതെ പൊരുതി ജയിച്ച മമതാ ബാനര്‍ജിയുടെ ഉദാഹരണം പ്രകാശ് ജാവദേക്കര്‍ തന്നെയാണ് പറയുന്നത്. മമതയുടെ വഴിയേ പോകാനാകില്ലെങ്കിലും ബി ജെ പി ഒരു വഴി കണ്ടുപിടിച്ചേ പറ്റൂ.

<strong>ബിജെപിയും കോണ്‍ഗ്രസും ഇല്ല, തമിഴ്‌നാട്ടില്‍ കരുത്തര്‍ കുഞ്ഞുപാര്‍ട്ടികള്‍!</strong>ബിജെപിയും കോണ്‍ഗ്രസും ഇല്ല, തമിഴ്‌നാട്ടില്‍ കരുത്തര്‍ കുഞ്ഞുപാര്‍ട്ടികള്‍!

തമിഴ്‌നാട്ടില്‍ ബി ജെ പി മുന്‍പ് സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും ഡി എം കെയ്ക്ക് ഒപ്പം മത്സരിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ തിക്തഫലം പിന്നീട് മനസിലായി. വിജയകാന്തിനും അന്‍പുമണി രാംദാസിനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരായി തിരഞ്ഞെടുപ്പിനെ നേരിടണമായിരുന്നു - ബി ജെ പി ഡി എം ഡി കെ, പി എം കെ എന്നിവരുമായി യോജിച്ച് പോകാത്തതിന് കാരണമായി ജാവദേക്കര്‍ പറയുന്നത് ഇതാണ്.

English summary
How Mamata Banarjee inspires BJP in Tamil Nadu assembly election 2016?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X