രാഹുൽ ചോദിച്ചു മോദിയോട് ആ ചോദ്യം, പ്രധാനമന്ത്രിയുടെ ഉത്തരം മുട്ടിച്ച് രാഹുൽ ഗാന്ധി, ചോദ്യം?

  • Posted By:
Subscribe to Oneindia Malayalam

ഗാന്ധിനഗർ: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി സർക്കാർ അധികാരത്തിലേറി മൂന്നു വർഷം പിന്നിടുന്നു.സ്വിസ് ബാങ്കിൽ അകൗണ്ടുള്ള എത്ര പേരെയാണ് സർക്കാർ ജയിലിലടച്ചത്? മോദി ജയിലിലടച്ച ഒരാളുടെ പേരെങ്കിലും പറയണം. വിജയ് മല്യ ഇപ്പോഴും പുറത്താണ് , മല്യ ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് മോദി സർക്കാരിന് ഷോക്കടിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിലെ റൂച്ചിലിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാഹുൽ ആദ്യമായാണ് ഗുജറാത്തിലെത്തുന്നത്.

rahul

നോട്ടു നിരോധനവും ജിഎസ്ടിയും ചേർന്ന് രാജ്യത്ത് വൻ കുഴപ്പം സൃഷ്ടിച്ചു. വളരെ വേഗം വ്യവസായം നടത്താൻ കഴിയുന്ന അന്തരീക്ഷമല്ല രാജ്യത്തുള്ളതെന്നും രാഹുൽഗാന്ധി പറഞ്ഞു. ഗുജറാത്തിൽ നനോ കാർ കാർ ഫക്ടറി ആരംഭിക്കാൻ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.‌ നാനോ കാർ നിർമ്മാണ യൂണിറ്റ് തുടങ്ങാനായി ടാറ്റയ്ക്ക് 33000 കോടി രൂപയാണ് സർക്കാർ വായ്പയായി നൽകിയത്. ഈ രൂപയുണ്ടെങ്കിൽ ഗുജറാത്തിലെ കർഷകരുടെ കടം എഴുത്തി തള്ളാമായിരുന്നെന്നും രാഹുൽ വിമർശിക്കുന്നുണ്ട്.

മർദനത്തിനിരയായ ദമ്പതികൾക്ക് കണ്ണന്താനത്തിന്റെ ഓഫർ, പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ, പിന്നെ...
ഗുജറാത്തിലെ സാധരണക്കാർക്ക് പഠിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തെ 90 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളു വൻ വ്യാവസായികളുടേയും ഉടമസ്ഥതയിലുള്ളതാണ് . ഇവിടെ വൻ ഫീസാണ് ഇടാക്കുന്നത്. ഇത് പാവപ്പെട്ടവർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി.

English summary
n a scathing attack on Centre’s drive against black money, Congress Vice President Rahul Gandhi on Wednesday asked how many people with black money in Swiss bank accounts have been jailed by Prime Minister Narendra Modi in the last three years that he has been in office.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്